07 July Tuesday

എംഎൽഎയുടേത്‌ വെല്ലുവിളി: ആനാവൂർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020

ശബരീനാഥൻ എംഎൽഎയുടെ നേതൃത്വത്തിൽ അക്രമം നടത്തിയ ഐടിഡിപി ഓഫീസ്‌ സിപിഐ എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സന്ദർശിക്കുന്നു

നെടുമങ്ങാട് 
നെടുമങ്ങാട് ഐറ്റിഡിപി ഓഫീസില്‍ ശബരീനാഥ് എംഎല്‍എ വെള്ളിയാഴ്ച നടത്തിയ അതിക്രമവും കയ്യേറ്റവും  ജനാധിപത്യ വിരുദ്ധവും മഹാമാരിക്കാലത്ത് ഒരു ജനപ്രതിനിധി പാലിക്കേണ്ട സാമാന്യമര്യാദയുടെ ലംഘനവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.  ഐറ്റിഡിപി ഓഫീസിലെത്തിയ എംഎല്‍എ തീര്‍ത്തും അസഭ്യമായ പെരുമാറ്റ രീതികളാണ് കാഴ്ചവച്ചത്. കോവിഡ് ഭീതിയില്‍ വിദ്യാഭ്യാസമേഖല ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക്‌‌ കടന്നതോടെ അതിനു സൗകര്യമില്ലാത്ത കുടുംബങ്ങളെ സഹായിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട് ഐറ്റിഡിപി ഓഫീസിലാണ്‌ ശബരീനാഥ്  അതിക്രമം നടത്തിയത്.  ഒരുവിധത്തിലും ക്ഷമിക്കാനാകാത്ത തെറ്റാണ് എംഎല്‍എയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ഇതിനെതിരെ കൃത്യമായ നടപടിവേണമെന്നും എംഎല്‍എയുടെ നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നെടുമങ്ങാട് കച്ചേരി ജങ്ഷനില്‍ രാവിലെ മുതല്‍ വൈകിട്ടുവരെ എല്‍ഡിഎഫ്‌ നേതൃത്വത്തില്‍ സത്യഗ്രഹം സംഘടിപ്പിക്കുമെന്നും  
ആനാവൂര്‍  നാഗപ്പന്‍ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top