10 August Monday

അതിഥിത്തൊഴിലാളികൾക്ക് സഹായവുമായി സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020

ചുള്ളിമാനൂര്‍ വാര്‍ഡിലെ അതിഥിത്തൊഴിലാളികള്‍ക്ക് സിപിഐ എം പ്രവർത്തകർ സഹായം വിതരണം ചെയ്യുന്നു

നെടുമങ്ങാട് 
ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂർ വാർഡംഗം അവഗണിച്ച അതിഥിത്തൊഴിലാളികൾക്ക്‌ അവശ്യസാധനങ്ങളെത്തിച്ച്‌ സിപിഐ എം പ്രവർത്തകർ. ചുള്ളിമാനൂരിലെ പൗൾട്രി ഫാമിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ വാടകവീട്ടിലാണ്‌ താമസം. എന്നാല്‍, ഇവരുടെ വാര്‍ഡുമെമ്പറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ അക്ബര്‍ഷ ആവശ്യങ്ങള്‍ ഒന്നും എത്തിച്ചുകൊടുത്തില്ല.  തുടർന്ന്‌, പ്രദേശത്തെ സിപിഐ എം പ്രവർത്തകർ അവശ്യസാധനങ്ങൾ നൽകി.  
സിപിഐ എം ഏരിയ കമ്മിറ്റിയംഗം ടി പത്മകുമാർ, ആനാട് ഷജീർ, ചുള്ളിമാനൂർ ഷാജഹാൻ, എ ബി കെ നാസർ, നിഖിൽ പ്രസന്നൻ, മുസ്സമ്മിൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സഹായവിതരണം.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top