16 August Sunday
ലോട്ടറിത്തൊഴിലാളി യൂണിയൻ ജില്ലാസമ്മേളനം

ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കുക

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
 
തിരുവനന്തപുരം
ജിഎസ്‌ടി ഏകീകരിച്ച്‌ സംസ്ഥാന ലോട്ടറിയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടി പിൻവലിക്കണമെന്ന് ജില്ലാ ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്‌ സെല്ലേഴ്‌സ്‌ യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
ജനുവരി എട്ടിന്റെ ദേശീയ പണിമുടക്ക്‌ വിജയിപ്പിക്കാനും സമ്മേളനം ആഹ്വാനംചെയ്‌തു. സിഐടിയു സംസ്ഥാനകമ്മിറ്റി അംഗം ഇ ജി മോഹനൻ ഉദ്‌ഘാടനംചെയ്‌തു. 
 
യൂണിയൻ ജില്ലാ പ്രസിഡന്റ്‌ പി രാജേന്ദ്രകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കോവളം ബാബു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ അജ്‌മൽഖാൻ വരവ്‌ ചെലവ്‌ കണക്കും സംസ്ഥാന ഫെഡറേഷൻ ജനറൽ സെക്രട്ടറി പി ആർ ജയപ്രകാശ്‌ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഉള്ളൂർ അനിൽകുമാർ, രാധാകൃഷ്‌ണൻ എന്നിവർ സംസാരിച്ചു. 
 
ഭാരവാഹികളായി പി രാജേന്ദ്രകുമാർ (പ്രസിഡന്റ്‌), കോവളം ബാബു (ജനറൽ സെക്രട്ടറി), എ അജ്‌മൽഖാൻ (ട്രഷറർ), കെ എ അസീസ്‌, അൻഷാദ്‌, പി എസ്‌ ബിന്ദു, ഹരിദാസ്‌, തമ്പാനൂർ രാജൻ, എം എ ലത്തീഫ്‌, കൃഷ്‌ണൻകുട്ടി (വൈസ്‌ പ്രസിഡന്റുമാർ), എസ്‌ ആർ ശ്രീരാജ്‌, കടത്തലയ്‌ക്കൽ ശ്രീകുമാർ, രാധാകൃഷ്‌ണൻ, വി എ വിനോദ്‌, കരുമം അനിൽ, രമാഭായി, പൊന്നപ്പൻ (സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top