07 August Friday

നാടൊഴുകി നാടകം കാണാൻ

സ്വന്തം ലേഖകൻUpdated: Thursday Dec 5, 2019

വെഞ്ഞാറമൂട്ടിൽ നാടകമത്സരം കാണാനെത്തിയവർ

വെഞ്ഞാറമൂട്
നാടകപ്രേമികളുടെ പങ്കാളിത്തംകൊണ്ട്‌ ശ്രദ്ധേയമാകുകയാണ്‌ വെഞ്ഞാറമൂട്ടിലെ സംസ്ഥാന നാടകമത്സരം.  നാടക സംവിധായകനായിരുന്ന അഡ്വ. വെഞ്ഞാറമൂട് രാമചന്ദ്രന്റെ  ഓർമയ്‌ക്കായി നെഹ്‌റു യൂത്ത് സെന്ററും ദൃശ്യാ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.
 
നാടകം കാണാന്‍ ആളില്ലെന്ന പരാതിക്ക്‌ മറുപടിയായി സീരിയൽ ഉപേക്ഷിച്ച്‌ ആയിരക്കണക്കിന്‌ സ്‌ത്രീപ്രേക്ഷകരാണ്‌ മത്സരം കാണാൻ അണിനിരക്കുന്നത്‌. 12 വര്‍ഷമായി നടക്കുന്ന  നാടകോത്സവത്തില്‍  ദിവസവും സെമിനാറുകള്‍, കവിയരങ്ങ്, സംവാദം, ചര്‍ച്ചകള്‍ എന്നിവയും നടക്കാറുണ്ട്. ഒമ്പതിന് നാടകോത്സവത്തിന്റെ സമാപനസമ്മേളനം മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ  ഉദ്ഘാടനംചെയ്യും.
 
യോഗത്തില്‍ വെഞ്ഞാറമൂട് രാമചന്ദ്രന്‍ സ്മാരക പ്രതിഭാ പുരസ്‌കാരം നേടിയ ഫ്രാൻസിസ് ടി മാവേലിക്കരയ്‌ക്ക് മന്ത്രി പുരസ്‌കാരം നൽകും.  തുടര്‍ന്ന് നടക്കുന്ന താരനിശയില്‍ സുരാജ് വെഞ്ഞാറമൂട്, സൗബിൻ സാഹിർ, കൊച്ചുപ്രേമൻ, കല്ലറ ഗോപൻ, നോബി, സുധീപ്കുമാർ, ബിനു ബി കമൽ തുടങ്ങിയവർ പങ്കെടുക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top