19 November Tuesday

സ്വകാര്യവൽക്കരണം: നാടാകെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2019

ഭാരത് പെട്രോളിയം കോർപറേഷൻ സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു ചാല ഏരിയ കമ്മിറ്റി നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം 
ഭാരത് പെട്രോളിയം കോർപറേഷൻ സ്വകാര്യവൽക്കരണത്തിനെതിരെ സിഐടിയു സംസ്ഥാന വ്യാപകമായി  സായാഹ്‌ന ധർണ നടത്തി. ചാല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴവങ്ങാടിയിൽ ധർണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്‌തു. 
 ഏരിയ പ്രസിഡന്റ്‌ കെ സി കൃഷ്ണൻ കുട്ടി അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി, പട്ടം വാമദേവൻ നായർ, ചാല മോഹനൻ, കെ ജയമോഹനൻ, എസ് പുഷ്പലത,  കെ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ക്ലൈനസ് നന്ദി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top