23 September Wednesday

പിടിവിടാതെ പിന്നാലെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

തിരുവനന്തപുരം

ജില്ലയിൽ ചൊവ്വാഴ്‌ച പുതുതായി 242 പേർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. അഞ്ച്‌ ആരോഗ്യപ്രവർത്തകരടക്കം 237 പേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗബാധ. അഞ്ചു പേരുടെ ഉറവിടം വ്യക്തമല്ല. ആഗസ്ത്‌ ഒന്നിന് മരിച്ച തിരുവനന്തപുരം കല്ലിയൂർ സ്വദേശി ജയനാനന്ദന്റെ (53) മരണം കോവിഡ്‌ മൂലമാണെന്ന്‌ ആലപ്പുഴ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്‌ സ്ഥിരീകരിച്ചു. തലസ്ഥാനത്ത്‌ ആദ്യമായി രോഗമുക്തരുടെ എണ്ണം 300 കടന്നു. 310 പേരാണ്‌ ചൊവ്വാഴ്ച രോഗമുക്തരായത്‌. തിങ്കളാഴ്ച 253 പേർ രോഗമുക്തരായിരുന്നു. ബീമാപള്ളിയിലാണ്‌ ഏറ്റവും കൂടുതൽ രോഗികൾ. 15 പേർ. പൂന്തുറ–-10, മുട്ടത്തറ, കാട്ടാക്കട –-ഒമ്പത്‌, വലിയതുറ, കുറുമാളൂർ, മമ്പള്ളി–-നാല്‌, കോവളം, പള്ളിത്തെരുവ്, പാളയം, മെഡിക്കൽ കോളേജ് സ്വദേശികൾ, പ്ലാമൂട്ടുകട, റസൽപുരം, തമ്പാനൂർ, വലിയവേളി, പുരയിടം, നെടുങ്ങോട്, പരശുവയ്ക്കൽ, പൂവച്ചൽ, താഴമ്പള്ളി, ഉപ്പാറ, മൈലക്കര–-രണ്ട്‌, ബാലരാമപുരം, കുന്നത്തുകാൽ, കഴക്കൂട്ടം, ചൊവ്വര–-ഏഴ്‌, എള്ളുവിള, കാരക്കോണം, തിരുവല്ലം, ഉറിയാക്കോട്, പെരുമ്പഴുതൂർ, തിരുമല–-മൂന്ന്‌, തേക്കുംമൂട്, വീരണകാവ്–-ആറ്‌, കാക്കവിള, കൊല്ലംകോണം, കല്ലിയൂർ, ഇടിച്ചക്കപ്ലാമൂട്, നെയ്യാർഡാം, കള്ളിക്കാട്–-അഞ്ച്‌, കമലേശ്വരം, ആറാലുമ്മൂട്, വള്ളക്കടവ്, ചെറിയകൊണ്ണി, ചെറിയകൊല്ല, അരയൂർ, കുറ്റിയാണി, കാവൂട്ടുകോണം, പെരുങ്കടവിള എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗം സ്ഥിരീകരിച്ചു.

നിരീക്ഷണത്തിൽ: ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത്‌ 17,837പേർ. വീടുകളിൽ -14,254ഉം ആശുപത്രികളിൽ -2,775ഉം കോവിഡ് കെയർ സെന്ററുകളിൽ 808 പേരുമാണുള്ളത്‌. വിവിധ ആശുപത്രികളിലായി രോഗലക്ഷണങ്ങളുമായി 316 പേരെ പ്രവേശിപ്പിച്ചു. 587 സാമ്പിൾ പരിശോധനയ്ക്കയച്ചു. 

എസ്ഐക്ക് കോവിഡ്: പൊലീസ് ആസ്ഥാനത്തെ ഒരു എസ്ഐക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. വെഞ്ഞാറമൂട് സ്വദേശിയാണ്. റിസപ്ഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു എസ്ഐക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. തുടർന്ന്‌ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച എസ്ഐ നിരീക്ഷണത്തിലായിരുന്നു. പൊലീസുകാരിൽ രോഗം കൂടുന്നതിനാൽ പൊലീസ്‌ ആസ്ഥാനം ബുധനാഴ്ചയും തുറക്കില്ല. അവശ്യ സേവനങ്ങൾക്കുള്ള കൺട്രോൾ റൂംമാത്രം പ്രവർത്തിക്കും. ആകെ രോഗം സ്ഥിരീകരിച്ച പൊലീസുകാരുടെ എണ്ണം 108 ആണ്‌.

ഗൺമാനും ഡ്രൈവർക്കും കോവിഡ്‌: ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ഡ്രൈവർക്കും ഗൺമാനും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കോവിഡ്‌ സ്ഥിരീകരിച്ച മറ്റൊരു ഗൺമാന്റെ സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്നവരാണ് ഇരുവരും. രണ്ടുദിവസമായി നിരീക്ഷണത്തിൽ ആയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ വി ശശി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top