26 September Saturday

സമ്പർക്ക പട്ടിക തയ്യാറാക്കാൻ പ്രത്യേക പൊലീസ്‌ ടീം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

തിരുവനന്തപുരം

കോവിഡ് സമ്പർക്ക പട്ടിക തയ്യാറാക്കാനും ഹോം ക്വാറന്റൈൻ പരിശോധനയ്ക്കും  ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലും പ്രത്യേക ടീമുകൾ രൂപീകരിച്ചു. ഓരോ ടീമിലും ഒരു എസ്ഐ ഉൾപ്പെടെ നാല്‌ അംഗങ്ങളുണ്ടാകും. സ്റ്റേഷൻ പരിധിയിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ടായാൽ ടീം അയാളിൽനിന്ന്‌ പരമാവധി വിവരശേഖരണം നടത്തി സമ്പർക്കപ്പട്ടിക തയ്യാറാക്കും. സൈബർ സെല്ലിന്റെ സേവനവും പ്രയോജനപ്പെടുത്തും. ഹോം-ക്വാറന്റൈനിൽ ആകുന്നവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ പൊലീസുകാരെ ഉൾപ്പെടുത്തി സ്‌റ്റേഷനുകളിൽ ഹോം- ക്വാറന്റൈൻ ചെക്കിങ്‌ ടീമും രൂപീകരിച്ചു. ഇവർ ക്വാറന്റൈനിലായവർ വീട്ടിൽ തന്നെ കഴിയുന്നുണ്ടോ എന്ന് നേരിട്ടും ഫോണിലൂടെയും സമീപവാസികളുടെ സഹായത്തിലൂടെയും പരിശോധന നടത്തും. ഇവരുടെ ഫോൺ നമ്പർ പൊലീസിന്റെ സുരക്ഷാ ആപ്പുമായി ബന്ധിപ്പിച്ചും നിരീക്ഷിക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റ്‌ നടത്തുന്നവർ ഫലം വരുംവരെ ഹോം-ക്വാറന്റൈനിൽ കഴിയണം. ടെസ്റ്റിനായി വരുന്നവരിൽനിന്നു ലാബ് അധികാരികൾ ഇതുസംബന്ധിച്ച സത്യവാങ്‌മൂലം എഴുതി വാങ്ങണം. കോവിഡ്‌ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട്‌ സിറ്റിപൊലീസ്‌ ചൊവ്വാഴ്‌ച നടത്തിയ പരിശോധനയിൽ 650 പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചു. മാസ്ക് ധരിക്കാത്തതിന്‌ 431 പേർക്കെതിരെ നടപടിയെടുത്തു. സാമൂഹ്യ അകലം പാലിക്കാത്തതിന്‌ 34 പേർക്കെതിരെയും സുരക്ഷാ മാർഗ നിർദേശങ്ങൾ പാലിക്കാത്തതിന്‌ 80 കടയ്‌ക്കെതിരെയും 105 ഓട്ടോറിക്ഷയ്‌ക്കെതിരെയും നടപടി സ്വീകരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top