25 September Friday

ബിജുലാൽ 50 ലക്ഷം രൂപകൂടി തട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

തിരുവനന്തപുരം

ട്രഷറി തട്ടിപ്പ്‌ കേസിൽ ഒളിവിൽപോയ പ്രതി ബിജുലാൽ രണ്ട്‌ ദിവസത്തിനകം പൊലീസ്‌ പിടിയിലായേക്കും. ബിജുലാൽ ട്രഷറിയിൽനിന്ന്‌ കൂടുതൽ തുക തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തി. 50 ലക്ഷംരൂപ കൂടി തട്ടിയെടുത്തെന്നാണ്‌ പ്രാഥമിക നിഗമനം. മുഴുവൻ രേഖകളും ആവശ്യപ്പെട്ട്‌ അന്വേഷണത്തിന്‌ നേതൃത്വം നൽകുന്ന അസി. കമീഷണർ സുൾഫിക്കർ ട്രഷറി ഡയറക്‌ടർക്ക്‌ കത്ത്‌ നൽകി. ട്രഷറി വഞ്ചിയൂർ ശാഖയിൽനിന്ന്‌ ബിജുലാൽ രണ്ട്‌ കോടിരൂപ തട്ടിയെടുത്തതായി നേരത്തെ കണ്ടെത്തിയിരുന്നു. ആറു മാസത്തിനിടെയാണ്‌ ഇത്രയും തുക തട്ടിയെടുത്തത്‌. കൃത്യമായ കണക്ക്‌ ബുധനാഴ്‌ച അറിയാനാകും. അതിനിടെ അന്വേഷണ സംഘം ചൊവ്വാഴ്‌ച ട്രഷറി ഡയറക്‌ടറെ കണ്ട്‌ വിവരങ്ങൾ ശേഖരിച്ചു. ബിജുലാൽ തമിഴ്‌നാട്ടിലുള്ള ബന്ധുവിന്റെ അടുത്തേക്ക്‌ മുങ്ങിയതായാണ്‌ പൊലീസ്‌ സംശയിക്കുന്നത്‌. അന്വേഷണ സംഘത്തിലെ ഒരു വിഭാഗം അവിടേക്ക്‌ തിരിച്ചിട്ടുണ്ട്‌. നാട്ടിൽ എല്ലാ ബന്ധുക്കളുടെ വീട്ടിലും പരിശോധന നടത്തിയിരുന്നു. ഇവരുടെയെല്ലാം ഫോൺ നിരീക്ഷണത്തിലാണ്‌. പൊലീസ്‌ പിടിച്ചെടുത്ത ബിജുലാലിന്റെ ഫോണിലെ കോൾ ഡീറ്റയിൽസ്‌ ആവശ്യപ്പെട്ട്‌ പൊലീസ്‌ മൊബൈൽ കമ്പനികൾക്ക്‌ കത്ത്‌ നൽകി. അതിനിടെ ഓൺലൈൻ ചൂതാട്ടംവഴിയാണ്‌ ബിജുലാലിന്‌ പണം നഷ്‌ടപ്പെട്ടതെന്ന ഭാര്യയുടെ പരാമർശം അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അടുത്ത ദിവസംതന്നെ അവരെ ചോദ്യം ചെയ്യും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top