25 September Friday

പാചകവാതക ലോറിയുടെ ടയറിന്‌ തീപിടിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

വെഞ്ഞാറമൂട്

പാചക വാതകം കൊണ്ടുപോവുകയായിരുന്ന ലോറിയുടെ ടയറിന്‌ തീപിടിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചു. മേനംകുളത്തുനിന്നും അടൂരിലേക്ക് പാചകവാതകവുമായി പോവുകയായിരുന്ന ലോറിയുടെ ടയറിലാണ് അഗ്നി ബാധയുണ്ടായത്. ചൊവ്വാഴ്ച വൈകിട്ട് നാലിന് കഴക്കൂട്ടം  തൈക്കാട് ബൈപ്പാസിൽ വേളാവൂരിലായിരുന്നു സംഭവം. പിറകിലെ ഒരു വശത്തെ രണ്ട് ടയറുകളിലൊന്ന് ഇളകി മറ്റൊന്നുമായി ഉരസി ചൂടാവുകയും തീ പിടിക്കുകയുമായിരുന്നു. പിറകിൽ വന്ന വാഹനങ്ങളിലൊന്നിലെ യാത്രക്കാരൻ ലോറി ഡ്രൈവറുടെ ശ്രദ്ധയിൽ പെടുത്തി. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന്  വെഞ്ഞാറമൂട് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റി അടൂരിലേക്ക് കൊണ്ടുപോയി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top