22 September Tuesday

വിളവെടുപ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

നെടുമങ്ങാട് 

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിഐടിയു നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അര ഏക്കർ തരിശുഭൂമിയിൽ ആരംഭിച്ച  കൃഷിയുടെ ആദ്യ വിളവെടുപ്പ്  സിപിഐ എം നെടുമങ്ങാട് ഏരിയ സെക്രട്ടറി ആർ ജയദേവൻ ഉദ്ഘാടനംചെയ്തു. പഴകുറ്റിയിലെ അര ഏക്കറിൽ പച്ചക്കറികളും മരച്ചീനിയുമാണ് കൃഷി ചെയ്യുന്നത്. സിഐടിയു നെടുമങ്ങാട് ഏരിയ സെക്രട്ടറി മന്നൂർക്കോണം രാജേന്ദ്രൻ, ഏരിയ പ്രസിഡന്റ് എൻ ആർ ബൈജു, ആർ ആഷിക്ക്, ജി മനീഷ്, ഷാജി, ശ്രീകുമാർ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top