28 September Monday

മാധ്യമപ്രവർത്തകർക്ക് ഫെയ്‌സ്‌ ഷീൽഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

തിരുവനന്തപുരം

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമപ്രവർത്തകർക്കായി ജില്ലാ പഞ്ചായത്ത്‌ നൽകുന്ന ഫെയ്‌സ്‌ ഷീൽഡിന്റെ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് വി കെ മധു ഉദ്‌ഘാടനംചെയ്‌തു. ഫീൽഡിൽ ജോലി ചെയ്യുന്ന റിപ്പോർട്ടർമാർ, ക്യാമറാമാൻമാർ എന്നിവർക്കാണ് ഫെയ്‌സ്‌ ഷീൽഡ്‌ നൽകുന്നത്. ചടങ്ങിൽ കെയുഡബ്ല്യുജെ  ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, ട്രഷറർ അനുപമ ജി നായർ, ജോയിന്റ് സെക്രട്ടറി  ഒ രതി, സംസ്ഥാന കമ്മിറ്റി അംഗം വിജേഷ് ചൂടൽ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top