28 September Monday

അഞ്ചുതെങ്ങിൽ കൂടുതല്‍ പരിശോധന

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

ചിറയിൻകീഴ്

അഞ്ചുതെങ്ങ് പഞ്ചായത്തിൽ കോവിഡ് പരിശോധന കൂടുതൽ ശക്തമാക്കും. ക്രിട്ടിക്കൽ കണ്ടെയ്ന്‍മെന്റ്‌ സോണായ ഇവിടെ ചൊവ്വാഴ്ച 50 പേരെ പരിശോധിച്ചതിൽ 31 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിനകം രണ്ടുപേർ മരിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ് പരിശോധന കൂടുതലായി നടത്തൻ ബ്ലോക്ക് അവലോകന യോഗം തീരുമാനിച്ചത്. രോഗം സ്ഥിരീകരിച്ച 31 പേരിൽ ഒരാൾ അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിൽ സ്പെഷ്യൽ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരനും മറ്റൊരാൾ പഞ്ചായത്ത്‌ ഓഫീസിലെ താൽക്കാലിക ജീവനക്കാരിയുമാണ്‌.അതേസമയം, കടയ്ക്കാവൂർ കീഴാറ്റിങ്ങൽ ബിവിയുപി സ്കൂളിൽ 50 പേരെ പരിശോധിച്ചതിൽ ആർക്കും രോഗമില്ല. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ 38 പേരുടെ പരിശോധനയിൽ ഒരാൾക്ക്‌ രോഗം കണ്ടെത്തി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top