22 September Sunday
അമ്പൂരി കൊലപാതകം

രാഖിയുടെ ബാഗിനായി പാലക്കാട്ട്‌ തെരച്ചിൽ

സ്വന്തം ലേഖകൻUpdated: Monday Aug 5, 2019

അമ്പൂരി രാഖി കൊലക്കേസിലെ രണ്ടാം പ്രതി രാഹുലിനെ ശ്രീകൃഷ്ണപുരത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോൾ

തിരുവനന്തപുരം
അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടെ ബാഗ്‌ തേടി പൊലീസ്‌ പാലക്കാട്ട്‌ തെളിവെടുപ്പ്‌ നടത്തി. രണ്ടാം പ്രതി രാഹുലിനെ ഞായറാഴ്ച വൈകിട്ട്‌ 4.30നാണ്‌ ശ്രീകൃഷ്ണപുരം ഹയർ സെക്കൻഡറി സ്‌കൂളിന്‌ സമീപം എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തിയത്‌. എന്നാൽ, ബാഗ്‌ കണ്ടെടുക്കാനായില്ല. രാഗം കോർണറിന് സമീപത്തെ വീട്ടിലും രാഹുലിനെ കൊണ്ടുപോയി തെളിവെടുത്തു. അതിനിടെ, പൊലീസ്‌ കണ്ടെടുത്ത കയർ അടക്കമുള്ളവ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കി ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ അയക്കാൻ അപേക്ഷ നൽകും.
 
 അഖിൽ, രാഹുൽ, ആദർശ്‌ എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ്‌ ബാഗ്‌ ഗുരുവായൂരിൽനിന്ന്‌ മണ്ണാർക്കാട് ഭാഗത്തേക്ക്‌ പോകുന്നതിനിടെ ശ്രീകൃഷ്‌ണപുരം ഹയർ സെക്കൻഡറി സ്‌കൂളിനടുത്ത വെള്ളച്ചാലിൽ വലിച്ചെറിഞ്ഞെന്ന വിവരം ലഭിച്ചത്‌. ഈ മൊഴി നൽകിയരാഹുലിനെയും കൂട്ടി പൊലീസ്‌ പരിശോധനയ്‌ക്ക്‌ പാലക്കാട്ട്‌ പോയത്‌. രാത്രി വൈകിയും ചാലിന്റെ സ്ലാബ്‌ അടക്കം മാറ്റി പരിശോധന നടത്തി.  ബാഗ്‌ കണ്ടെടുക്കാനായിട്ടില്ലെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്‌പെക്ടർ രാജീവ്‌ പറഞ്ഞു. എസ്‌ ഐ സജീവും ഉണ്ടായിരുന്നു.
 
ആറുവരെയാണ്‌ കോടതി മൂന്ന്‌ പ്രതികളെയും പൊലീസ്‌ കസ്‌റ്റഡിയിൽ വിട്ടത്‌. രാഖിയുടെ കഴുത്തു മുറുക്കാനുപയോഗിച്ച പ്ലാസ്‌റ്റിക്‌ കയർ, മൃതദേഹം കുഴിച്ചിടാനുപയോഗിച്ച പിക്കാസ്‌, മൺവെട്ടി, രാഖിയുടെ ചെരുപ്പ്‌, മൊബൈൽ ഫോൺ ഭാഗം, വസ്‌ത്രങ്ങൾ എന്നിവ കഴിഞ്ഞദിവസം കണ്ടെടുത്തിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top