13 May Thursday

നിലയ്‌ക്കില്ല റാട്ടിന്റെ താളം

എം ഒ ഷിബുUpdated: Monday Apr 5, 2021

ആനത്തലവട്ടം കയർ സംഘത്തിലെ തൊഴിലാളിയായ 
സുധർമ്മ വീടിനു മുന്നിൽ

ചിറയിൻകീഴ്
ഇരുപത്താറു വർഷമായി ആനത്തലവട്ടം കയർ സംഘത്തിലെ തൊഴിലാളിയാണ്‌ ആനത്തലവട്ടം പ്ലാങ്ങാട് വീട്ടിൽ സുധർമ. എൽഡിഎഫ് സർക്കാർ കയർമേഖലയ്ക്കു നൽകിയ പരിഗണന സുധർമ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് കെെത്താങ്ങ് ആകുകയാണ്. 
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ 26 വർഷത്തെ വിഹിതം അടച്ച തുക സുധർമയ്ക്ക്  വിരമിക്കൽ ആനുകൂല്യമായി ലഭിച്ചു. സർക്കാർ  വിരമിക്കൽ ആനുകൂല്യം കൊടുക്കുന്നതിന്റെ ഭാഗമായാണ് 13,000 രൂപ ലഭിച്ചത്‌.
2012, 13 വർഷങ്ങളിൽ ജില്ലയിലെ മികച്ച കയർ തൊഴിലാളിയായി സുധർമ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭർത്താവ് പ്രസന്നൻ മരിച്ചിട്ട് ആറു വർഷമായി.  
സുധർമയെപ്പോലെ പതിനായിരക്കണക്കിന് കയർ തൊഴിലാളികൾക്ക് വിരമിക്കൽ ആനുകൂല്യവും ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ള കയർ തൊഴിലാളികളുടെ മക്കൾക്ക് സ് കോളർഷിപ്പും കയർ തൊഴിലാളിയുടെ മകൾക്ക് പ്രസവാനുകൂല്യമായി 15,000 രൂപയും വിവാഹത്തിന് ധനസഹായവും ചികിത്സാസഹായവും മരണനാന്തരസഹായവും സർക്കാർ നൽകിവരുന്നു.
കയർ പെൻഷൻ 600 രൂപയിൽനിന്ന്‌ 1600 രൂപയാക്കി ഉയർത്തി, 20,000 പേർക്ക് പുതുതായി പെൻഷൻ നൽകി, സർക്കാർ ഗ്രാന്റായി കയർ ക്ഷേമനിധി ബോർഡിന് 14 കോടി രൂപ, കോവിഡ് ധനസഹായം 13 കോടി രൂപ എന്നിവയും തൊഴിലാളികൾക്ക്‌ ലഭിക്കുന്നുണ്ട്‌. 1997 മുതൽ 2020 മാർച്ച് 31 വരെ വിരമിച്ച 54,000 തൊഴിലാളികൾക്ക് 35 കോടി രൂപ വിരമിക്കൽ ആനുകൂല്യം നൽകി. പ്രസവാനുകൂല്യം 1000 രൂപയിൽനിന്ന് 15,000 രൂപയാക്കി വർധിപ്പിച്ചു.
കയർമേഖലയ്ക്ക് കൂടുതൽ കരുത്ത് പകരാൻ എൽഡിഎഫ് സർക്കാർ തുടരണം എന്നാണ് സുധർമ ഉൾപ്പെടെയുള്ള തൊഴിലാളികളുടെ ആഗ്രഹം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top