15 May Saturday
- തെരഞ്ഞെടുപ്പ്

സുരക്ഷാ ക്രമീകരണങ്ങൾ സജ്ജം

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
തിരുവനന്തപുരം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നഗരത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. 1500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചത്. കേന്ദ്ര സേനാ വിഭാഗത്തിന്റെ 700 ഉദ്യോഗസ്ഥരെയും 1000 സ്പെഷ്യൽ പൊലീസ് ഉദ്യോഗസ്ഥരെയും അധികമായി വിന്യസിച്ചിട്ടുണ്ട്. 26 ഡിവൈഎസ്‌പിമാരുടെ മേൽനോട്ടത്തിൽ 38 ഇൻസ്പെക്ടർമാരും 222 എസ്ഐമാരും സുരക്ഷാ ചുമതല വഹിക്കും. 
നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലായുള്ള 1403  പോളിങ്‌ ബൂത്തു കേന്ദ്രീകരിച്ചു 50 ഗ്രൂപ്പ് പട്രോളിങ് പാർടിയെയും  നഗരത്തിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച്‌ ക്രമസമാധാന പാലനത്തിന് പ്രത്യേകമായി 50 പട്രോളിങ് സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ ആവശ്യമായ സ്പെഷ്യൽ സ്‌ട്രൈക്കിങ് ഫോഴ്‌സുകളും നഗരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 
   വോട്ടർമാർക്ക് നിർഭയമായി വോട്ടു രേഖപ്പെടുത്താൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. പൊലീസ് ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top