13 May Thursday

കടകംപള്ളി വികസന നായകൻ: ബിജെപി കൗൺസിലർ

സ്വന്തം ലേഖകൻUpdated: Monday Apr 5, 2021
തിരുവനന്തപുരം
കഴക്കൂട്ടത്തെ എൽഡിഎഫ്‌ സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ വികസന നായകനെന്ന്‌ ബിജെപി നേതാവും കൗൺസിലറുമായ ചെമ്പഴന്തി ഉദയൻ.  ചെമ്പഴന്തി ഗുരുകുലത്തിൽ ഉൾപ്പെടെ കോടികളുടെ  വികസന പ്രവർത്തനം  നടത്തിയ കടകംപള്ളിക്ക്‌ നാട്ടിലെ ജനാധിപത്യ വിശ്വാസികളുടെ കരുത്തും അഭിനന്ദനങ്ങളും ഉണ്ടാകുമെന്നും പറഞ്ഞ്‌  അദ്ദേഹം ഒരു ചടങ്ങിൽ നടത്തിയ പ്രസംഗം മണ്ഡലത്തിൽ വൈറലാകുകയാണ്‌. കടകംപള്ളിക്ക്‌ പിന്തുണയുണ്ടാകട്ടെയെന്ന്‌ പ്രാർഥിക്കുന്നതായും ചെമ്പഴന്തി ഉദയൻ പറയുന്നുണ്ട്‌. 
 കഴക്കൂട്ടം നിയോജകമണ്ഡലം മാറിയിരിക്കുകയാണ്‌. ശ്രീകാര്യം സ്‌കൂളിൽ ഒമ്പതര കോടിരൂപ അനുവദിച്ചു. ചേങ്കോട്ടുകോണം, കാര്യവട്ടം ഉൾപ്പെടെ ചെമ്പഴന്തി വാർഡിൽമാത്രം 15 കോടിരൂപയുടെ വികസനമാണ്‌ വിദ്യാഭ്യാസ മേഖലയിൽമാത്രം നടക്കുന്നത്‌. ചെമ്പഴന്തിയിലെ ഗുരുകുലത്തിൽ 20 കോടിരൂപയുടെ അന്താരാഷ്‌ട്ര നിലവാരമുളള കൺവൻഷൻ സെന്റർ. ഗുരുകുല  ചരിത്രത്തിൽ ആദ്യമായാണ്‌ ഇത്രയും കോടിരൂപ അനുവദിക്കുന്നത്‌. ഒരു അമ്പലത്തിനും ജമാഅത്തിനും പണം അനുവദിച്ചതായും ബിജെപി കൗൺസിലർ അഭിമാനത്തോടെ പറയുന്നു. 
 2200 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ നടന്നിട്ടും അവ മറച്ചുവച്ച്‌ കള്ളപ്രചാരണം നടത്തുകയാണ്‌ യുഡിഎഫ്‌, എൻഡിഎ സ്ഥാനാർഥികൾ. ഇവർക്കുള്ള ചുട്ട മറുപടിയാണ്‌  ബിജെപി നേതാവിന്റെ പ്രസംഗം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top