13 May Thursday

ആവേശത്തിരയിളക്കമായി ജി ആർ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
നെടുമങ്ങാട്
ശേഷിക്കുന്ന സമയത്തേക്കുകൂടിയുള്ള പ്രചാരണമുഴക്കം മാറ്റൊലിയായി കരുതിവച്ച് നെടുമങ്ങാട്  മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.ജി ആര്‍ അനിലിന്റെ പ്രചാരണ പ്രവര്‍ത്തനം സമാപിച്ചു. റോഡ്ഷോയോടെയാണ് ജി ആര്‍ അനിലിന്റെ ശബ്ദ പ്രചാരണം സമാപിച്ചത്. ഞായറാഴ്ച വൈകിട്ട് നെടുമങ്ങാട് നഗരത്തില്‍ നടന്ന റോഡ്ഷോ സമാനതകളില്ലാത്ത ആവേശത്തിരയിളക്കമാണ് സൃഷ്ടിച്ചത്. ഉറപ്പാണ് ജി ആര്‍...ഉറപ്പാണ് എല്‍ഡിഎഫ് എന്ന ആര്‍പ്പോടെയാണ് പ്രവർത്തകർ സ്ഥാനാര്‍ഥിയെ വരവേറ്റത്.  
പഴകുറ്റിയില്‍ നിന്നാണ് റോഡ്ഷോ ആരംഭിച്ചത്. പെട്രോള്‍ പമ്പ് ജങ്ഷനില്‍നിന്നും പൂക്കാവടി ചുവടുകളുടെയും നാസിക് മേളക്കൊഴുപ്പുകളുടെയും വീറേറ്റും മുദ്രാവാക്യപ്പെരുക്കങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തില്‍ പ്രയാണം ആരംഭിച്ച തങ്ങളുടെ പ്രിയ സ്ഥാനാര്‍ഥിയെ കാത്ത് റോഡിന്റെ ഇരുവശങ്ങളിലും പ്രദേശവാസികളും എത്തിച്ചേര്‍ന്നവരും തടിച്ചുകൂടി. അവരണിഞ്ഞിരുന്ന ചുവപ്പന്‍ തൊപ്പിയും കൈയില്‍ക്കരുതി വീശിപ്പാറിച്ച കൊടികളും നഗരത്തെ ചെങ്കടലിന്റെ പ്രതീതിയിലേക്കു വളര്‍ത്തി. പഴകുറ്റി പാലം ജങ്ഷന്‍ ചുറ്റി സത്രംമുക്കുവഴി നഗരമധ്യം കടന്ന് ചന്തമുക്കില്‍ റോഡ്ഷോ സമാപിക്കുമ്പോഴേക്കും നെടുമങ്ങാട് നഗരം അതുവരെ ഉള്‍ക്കൊണ്ടിട്ടില്ലാത്ത ഏകപക്ഷീയ തെരഞ്ഞെടുപ്പാവേശമാണ് കാണാനായത്.തെരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികളായ അഡ്വ.ആര്‍ ജയദേവന്‍, പാട്ടത്തില്‍ ഷെരീഫ്,സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍, ഷിജൂഖാന്‍, കെപി പ്രമോഷ്, ശ്രീകേശ്, കെ റഹീം ,പികെ ശ്യാം,  എസ്ആര്‍ ഷൈന്‍ലാല്‍, ഘടക കക്ഷി നേതാക്കള്‍ എന്നിവര്‍ റോഡ്ഷോയ്‌ക്ക് നേതൃത്വം നല്‍കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top