15 May Saturday

കരമനയിൽ 
യുവാവ്‌ കുത്തേറ്റ്‌ മരിച്ചനിലയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021
തിരുവനന്തപുരം
കരമനയിലെ സ്വകാര്യ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വലിയശാല മൈലാടിക്കടവ്‌ ടിസി 23/-280 തുണ്ടിൽ വീട്ടിൽ വൈശാഖാ (34)ണ് മരിച്ചത്.  
    ശനിയാഴ്‌ച  രാത്രി 12നു ശേഷമാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. വയറ്റിൽ സ്‌ക്രൂഡ്രൈവർ പോലുള്ള ആയുധംകൊണ്ട്‌ കുത്തേറ്റ നിലയിൽ ഞായറാഴ്‌ച രാവിലെയാണ്‌ ഇയാളെ കാണുന്നത്‌. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവം നടന്ന സമയം രണ്ടു സ്‌ത്രീകളും അപ്പാർട്ട്‌മെന്റിൽ ഉണ്ടായിരുന്നതായി മൊഴി ലഭിച്ചിട്ടുണ്ട്‌. കേസിന്റെ ഭാഗമായി രണ്ടു സ്‌ത്രീകൾ ഉൾപ്പെടെ അഞ്ചു പേരെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്‌.  കേസിൽ ആരുടെയും അറസ്റ്റ്‌ രേഖപ്പെടുത്തിയിട്ടില്ലെന്ന്‌ കരമന പൊലീസ്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top