13 May Thursday

വർക്കലയിൽ കോൺഗ്രസ് പ്രവർത്തകർ 
പൊലീസുകാരെ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 5, 2021

വർക്കല മൈതാനത്ത് യുഡിഎഫുകാർ പൊലീസിനോട് തട്ടികയറുന്നു

വർക്കല 
വർക്കലയിൽ പരാജയഭീതിപൂണ്ട യുഡിഎഫുമാർ പൊലീസുകാരെ ആക്രമിച്ചു. തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടില്ലാതെ കലാശം സംഘടിപ്പിച്ച കോൺഗ്രസുകാരാണ് വർക്കല മൈതാനത്ത് പൊലീസുകാർക്ക് നേരെ ആക്രമണം അഴിച്ച് വിട്ടത്. 
ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവത്തിന് തുടക്കമായത്. കെട്ടിക്കലാശത്തിനായി തടിച്ച് കൂടിയ കോൺഗ്രസുകാർ പൊലീസുകാരോട് കയർത്ത് സംസാരിക്കുകയും തുടർന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സംഘർഷത്തിന്റെ വക്കോളമെത്തുകയുമായിരുന്നു. കോൺഗ്രസ് നേതാക്കളടക്കം പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. 
അവസാന ലാപ്പിലും എൽഡിഎഫ് സ്ഥാനാർഥിയെക്കാൾ ഏറെ പിന്നിലായതോടെ പരാജയം മണത്തറിഞ്ഞ കോൺഗ്രസുകാരാണ് പൊലീസിനെ ആക്രമിച്ചത്.കെപിസിസി ഭാരവാഹികൾ,ഡിസിസി അംഗങ്ങൾ, നഗരസഭ കൗൺസിലർമാർ, യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top