30 November Monday

വീട്ടിലിരിക്കൂ, സമ്മാനം നേടൂ

വെബ് ഡെസ്‌ക്‌Updated: Sunday Apr 5, 2020
ചിറയിൻകീഴ് 
ബാലസംഘം കല്ലൂർക്കോണം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ‘വീട്ടിലിരിക്കൂ സമ്മാനം നേടൂ’ എന്ന പേരിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ‘എന്റെ പച്ചക്കറിത്തോട്ടം’ എന്നതിൽ കുട്ടികൾ തയ്യാറാക്കുന്ന പച്ചക്കറിത്തോട്ടത്തെക്കുറിച്ച് അഞ്ചു മിനിറ്റ്‌ ദൈർഘ്യമുള്ള വീഡിയോ തയ്യാറാക്കുക എന്നതാണ്  മത്സരം. കടയ്ക്കാവൂർ മേഖല ജോയിന്റ്‌ കൺവീനർ ബാബു ആദ്യ മത്സരാർഥിയും യൂണിറ്റ് പ്രസിഡന്റുമായ അനീഷയ്ക്ക് പച്ചക്കറി വിത്ത് നൽകി ഉദ്ഘാടനം ചെയ്തു. 
മത്സരാർഥികൾക്കെല്ലാം പച്ചക്കറി വിത്ത് വിതരണം ചെയ്തു. 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. കുട്ടികളുടെ സൃഷ്ടികൾ 9562625220 എന്ന വാട്സാപ്‌ നമ്പരിൽ മെയ് 20ന് മുമ്പ് അയക്കണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top