വെഞ്ഞാറമൂട്
വാമനപുരം പഞ്ചായത്തിൽ "വാമനപുരം നദിക്കായി നീർധാര' പദ്ധതിയിലുൾപ്പെടുത്തി ചെറുവനമൊരുക്കും.12,000 ഫല വൃക്ഷത്തൈ നട്ടുപിടിപ്പിക്കും. പദ്ധതി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനം ചെയ്തു. സെന്റർ ഫോർ എൻവയോണ്‍മെന്റ് ആൻഡ് ഡെവലപ്മെന്റും ഫോറസ്റ്റ് പ്ലസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് ഓഫീസിന് പിറകിൽ ഒരുക്കുന്ന ചെറുവനത്തിൽ മാവ്, പ്ലാവ്, പേര, ശീമ പ്ലാവ്, പതിമുഖം, ചാമ്പ, മാതളം തുടങ്ങിയവയാണ് നട്ടുപിടിപ്പിക്കുന്നത്. വാമനപുരത്തെ കാർബൺ ന്യൂട്രൽ പഞ്ചായത്തായി മാറ്റുകയാണ് ലക്ഷ്യം. വീടുകളിൽനിന്ന് മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകുന്ന പ്രവർത്തനം ജനുവരിയിൽ ആരംഭിക്കും.
പ്രസിഡന്റ് ജി ഒ ശ്രീവിദ്യ അധ്യക്ഷയായി. സിഇഡി എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ബാബൂ അമ്പാട്ട്, ലാന്റ് യൂസ് ബോർഡ് കമീഷണർ നിസാമുദീൻ, സിഇഡി പ്രോഗ്രാം ഓഫീസർ ബൈജു നെല്ലനാട് , വൈസ് പ്രസിഡന്റ് എസ് കെ ലെനിൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബി സന്ധ്യ, ആർ രഞ്ജി, ശ്രീജ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..