31 January Tuesday

ഡിവൈഎഫ്ഐ നേതാവിനെ വധിക്കാൻശ്രമം യൂത്ത് കോൺഗ്രസുകാരൻ റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
ആറ്റിങ്ങൽ
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയെ കൊല്ലാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകൻ റിമാൻഡിൽ. ഡിവൈഎഫ്ഐ കൊടുമൺ യൂണിറ്റ് സെക്രട്ടറി സന്ദീപിനെയാണ് കഴിഞ്ഞ ദിവസം രാത്രി യൂത്ത് കോൺഗ്രസ് പ്രവർത്തകർ വധിക്കാൻ ശ്രമിച്ചത്. സന്ദീപിനെ വാഹനമിടിച്ച് വീഴ്ത്തി മർദിക്കുകയും ചെയ്തു. കൊടുമൺസ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അഭിലാഷിന്റെ (25)  നേതൃത്വത്തിലായിരുന്നു ആക്രമണം. ഇയാളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു. മാരകമായി പരിക്കേറ്റ സന്ദീപ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വലതുകൈക്ക് ഉൾപ്പെടെ ഗുരുതര പരിക്കുണ്ട്. 
 
യൂത്ത് കോൺഗ്രസ് ഒത്താശയോടെ ആറ്റിങ്ങലിൽ  നടത്തിവരുന്ന കഞ്ചാവ്, ലഹരി  മാഫിയ പ്രവർത്തനങ്ങൾക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന പ്രതിരോധമാണ് തുടർച്ചയായുള്ള ആക്രമണങ്ങൾക്ക് കാരണം. 
 
ദിവസങ്ങൾക്ക് മുൻപാണ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സി ജി വിഷ്ണുചന്ദ്രനും മറ്റുള്ളവർക്കും നേരെ കൊലപാതകശ്രമമുണ്ടായത്. ആക്രമണങ്ങൾ ആവർത്തിച്ചാൽ  ശക്തമായ പ്രതിഷേധവും നിയമ നടപടികളും സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ   ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി വ്യക്തമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top