തിരുവനന്തപുരം
എവിടെയും കണ്ണുടക്കുന്ന നിറവൈവിധ്യം, ചിരിയുമായി കുട്ടികൾ, പിന്തുണയുമായി അധ്യാപകരും രക്ഷിതാക്കളും. പാളയം സെൻട്രൽ ലൈബ്രറി ഹാളിലെ വെള്ളിയാഴ്ചക്കാഴ്ച സുന്ദരമായിരുന്നു. അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ഭിന്നശേഷി സ്ഥാപനങ്ങളിലെ കുട്ടികൾ നിർമിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും "ഉണർവ് 2021' ൽ പങ്കെടുത്തത് ഇരുനൂറിലധികം കുട്ടികൾ.
ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയുംആഭിമുഖ്യത്തിലാണ് ഉണർവ് സംഘടിപ്പിച്ചത്.
ഉള്ളിലെ ആശയങ്ങൾക്ക് ഭംഗിയും നിറവും പകർന്ന് കുരുന്നുകൾ തയാറാക്കിയ കരകൗശല വസ്തുക്കൾ ഏവർക്കും കൗതുകമായി. 15 ബഡ്സ് സ്കൂളിൽനിന്നും 16 സ്പെഷ്യൽ സ്കൂളിൽനിന്നുമാണ് പങ്കാളിത്തമുണ്ടായത്. കലക്ടർ നവജ്യോത് ഖോസ ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനവും ഓൺലൈൻ കലാമത്സര വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി ആന്റണി രാജു നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്കുമാർ അധ്യക്ഷനായി. വിളപ്പിൽ രാധാകൃഷ്ണൻ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..