19 January Sunday

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി ഉടൻ തുറക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

തിരുവനന്തപുരം

ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്ടറി ഉടൻ തുറന്നുപ്രവർത്തിപ്പിക്കാൻ മാനേജ്‌മെന്റ്‌ തയ്യാറാകണമെന്ന്‌ സിഐടിയു. 1500 ഓളം വരുന്ന സ്ഥിരം–താൽക്കാലിക ജോലിക്കാരുള്ള ഫാക്ടറി ഏകപക്ഷീയമായി അടച്ചുപൂട്ടിയ നടപടി പിൻവലിക്കണമെന്ന് ജില്ലാ സെക്രട്ടറി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഈ നടപടിയിൽ ലേബർ കമീഷണറും തൊഴിൽ മന്ത്രാലയവും ഇടപെടണം. 35 മാസമായി സ്ഥാപനത്തിൽ ശമ്പള പരിഷ്കരണ ചർച്ച നടക്കുകയാണ്‌. ജൂലൈ 26ന്‌ അഡീഷണൽ ലേബർ കമീഷണറുടെ മുന്നിൽ മാനേജ്മെന്റും തൊഴിലാളി സംഘടനകളും തമ്മിൽ ധാരണ നിയമാനുസൃതമായി ഒപ്പിടാനിരിക്കെ, മാനേജ്‌മെന്റ്‌ പിൻമാറി. ഒക്ടോബർ 30 ന് രാത്രി 12.10 ന് അടച്ചുപൂട്ടൽ നോട്ടീസ് പതിച്ചു. ധിക്കാരപരമായ ഈ സമീപനത്തിൽ പ്രതിഷേധിച്ച് ഫാക്ടറിക്ക് മുന്നിൽ സംയുക്ത സമരസമിതി നടത്തുന്ന സമരത്തെ സിഐടിയു ജില്ലാ കമ്മിറ്റി പൂർണമായും പിന്തുണയ്‌ക്കുന്നു. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും വേളി, തോന്നയ്ക്കൽ ഫാക്ടറികൾ ഉടൻ തുറന്ന് പ്രവർത്തിപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.

പ്രധാന വാർത്തകൾ
 Top