Deshabhimani

ഏറ്റവും വലിയ കേക്ക് മിക്സിങ്‌ ലുലു മാളിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 11:45 PM | 0 min read

തിരുവനന്തപുരം
തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്സിങ്‌ ആഘോഷമാക്കി ലുലുമാൾ. മാളിലെ ഗ്രാൻഡ് ഏട്രിയത്തിൽ തയ്യാറാക്കിയ 100 അടിയിലധികം നീളവും 60 അടി വീതിയുമുള്ള കൂറ്റൻ ക്രിസ്മസ് ട്രീ രൂപത്തിലായിരുന്നു കേക്ക്‌ മിക്സിങ്‌. മാളിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിലായിരുന്നു മിക്സിങ്‌. ഒരുമണിക്കൂറിനുള്ളിൽ 4500 കിലോയിലധികം ചേരുവകൾ മിക്സ് ചെയ്തു. കശുവണ്ടി, ഉണക്ക മുന്തിരി, ഈന്തപ്പഴം, കാൻഡിഡ്ചെറി, ജിഞ്ചർ പീൽ, ഓറഞ്ച് പീൽ, മിക്സഡ് പീൽ ഉൾപ്പെടെ 25ഓളം ചേരുവകളുണ്ടായിരുന്നു. മാളിലെ ജീവനക്കാർക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും, ഉപഭോക്താക്കളും പങ്കെടുത്തു. കേക്ക് മിക്സ് 60 ദിവസത്തോളം ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിച്ചതിന്‌ ശേഷമാണ് കേക്ക് നിർമാണം ആരംഭിക്കുക.
 


deshabhimani section

Related News

View More
0 comments
Sort by

Home