24 October Thursday

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് അരി നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2019

കിളിമാനൂർ

ജില്ലയിൽ ഒരുവർഷമായി അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികളിൽ ജോലി ചെയ്തിരുന്നവരും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ സമർപ്പിച്ച ക്ഷേമനിധി അം​ഗങ്ങളുമായ തൊഴിലാളികൾക്ക് അരി നൽകാൻ കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ബോർഡ് മുഖേന അരി വിതരണത്തിനുള്ള കൂപ്പൺ തൊഴിലാളികൾക്ക്‌ നൽകും. ജില്ലയിൽ അടഞ്ഞുകിടക്കുന്ന 17 കമ്പനികളിലെ തൊഴിലാളികൾക്ക്  പ്രയോജനം ലഭിക്കും. തൊഴിലാളികൾ ക്ഷേമനിധി കാർഡ് സഹിതം വ്യാഴാഴ്‌ച സഫയർ കാഷ്യു കല്ലമ്പലം,  കെഎസ്‌സിഡിസി കിളിമാനൂർ,  മില്ലേനിയം കാഷ്യു പഴകുറ്റി എന്നീ കമ്പനികളിൽ ഹാജരാകണം.

പ്രധാന വാർത്തകൾ
 Top