25 September Sunday

ഞങ്ങളും കൃഷിയിലേക്ക്: നെടുമങ്ങാട് നഗരസഭാതല ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Aug 4, 2022

നെടുമങ്ങാട് നഗരസഭയിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെയും ആധുനിക പോളി ഹൗസിന്റെയും 
ഉദ്ഘാടനം മന്ത്രി ജി ആർ അനിൽ നിർവഹിക്കുന്നു

നെടുമങ്ങാട് 
സംസ്ഥാന കൃഷി വകുപ്പ് ആവിഷ്കരിച്ച് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ നെടുമങ്ങാട് നഗരസഭാ ഉദ്ഘാടനം പനങ്ങോട്ടേല വൃദ്ധസദനത്തിന് സമീപത്തെ ഹൈടെക് പോളിഹൗസിൽ ഭക്ഷ്യ മന്ത്രി അഡ്വ. ജി ആർ അനിൽ നിർവഹിച്ചു. നഗരസഭയുടെ ജനകീയ ആസൂത്രണ ഫണ്ട് ഉപയോഗിച്ചാണ് പോളിഹൗസ് നിർമിച്ചത്.
നഗരസഭയുടെയും കൃഷിഭവന്റെയും മേൽനോട്ടത്തിലാണ് പ്രവർത്തനം. നഗരസഭാ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷയായി. 
വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, പി ഹരികേശൻനായർ, പി വസന്തകുമാരി, ബി സതീശൻ, അജിത, ബൈജു എസ് സൈമൺ, ശ്രീലത, ജോമി ജേക്കബ്, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. എസ് സിന്ധു സ്വാഗതവും പി സുനിമോൾ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top