11 August Thursday

ആഘോഷമില്ലാതെ, 81ലും അടൂർ

സ്വന്തം ലേഖകൻUpdated: Monday Jul 4, 2022

ശകുന്തള കവിതയുടെ കഥകളിയാവിഷ്‌കാരം ഉദ്‌ഘാടനം ചെയ്യാനെത്തിയ അടൂർ ഗോപാലകൃഷ്ണനെ 
ചീഫ് സെക്രട്ടറി വി പി ജോയി പൊന്നാട അണിയിച്ച് സ്വീകരിക്കുന്നു

 
തിരുവനന്തപുരം 
‘വയസ്സനായി തോന്നുന്നുണ്ടാകും. എനിക്ക്‌ അങ്ങനെ തോന്നുന്നില്ല...’  സ്റ്റെപ്പുണ്ടെന്ന്‌ ഓർമിപ്പിച്ചവരോട്‌ അടൂർ ഗോപാലകൃഷ്‌ണൻ പറഞ്ഞു. ഞായറാഴ്‌ച എൺപത്തൊന്നാം പിറന്നാളായിരുന്നു വിശ്വചലച്ചിത്രകാരന്റേത്‌. ചീഫ്‌ സെക്രട്ടറി വി പി ജോയ്‌ രചിച്ച ശകുന്തള കവിതയുടെ കഥകളിയാവിഷ്‌കാരം ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം. വി പി ജോയിയുടെ ക്ഷണമനുസരിച്ച്‌ കുടുംബത്തിനൊപ്പം ഫോട്ടോയെടുത്തു. ആശംസകൾ അറിയിച്ചവരോട്‌ പുഞ്ചിരിയോടെ നന്ദി പറഞ്ഞു. പ്രസംഗത്തിൽ അടൂരെന്ന നാടിനെക്കുറിച്ചോർത്തു. തലമുറയുടെ ആസ്വാദന നിലവാരം കുറഞ്ഞുവരുന്നതിനെ വിമർശിച്ചു. പുതിയ പരീക്ഷണങ്ങളിൽ ശുഭാപ്‌തി വിശ്വാസമുണ്ടെന്നും പറഞ്ഞു.
കുടമാളൂർ കരുണാകരൻ നായർ കുടുംബാംഗങ്ങളായ രാജലക്ഷ്‌മി, മുരളി കൃഷ്‌ണൻ, സുഭദ്ര നായർ എന്നിവരാണ്‌ കഥകളിയുമായി അരങ്ങിലെത്തിയത്‌. അഭിജ്ഞാന ശാകുന്തളത്തിലെ നാടകീയ സന്ദർഭങ്ങളാണ്‌ കവിത പറയുന്നത്‌. 
ചീഫ്‌ സെക്രട്ടറി വി പി ജോയി അധ്യക്ഷനായി. ലക്ഷ്‌മിദാസ്‌, ഡോ. പി വേണുഗോപാലൻ, പി എസ്‌ പ്രിയദർശനൻ, ആനി ജോൺസൺ, നീന ശബരീഷ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top