നെടുമങ്ങാട്
ബിജെപി വിട്ട് പനവൂരില്‍ വനിതാ പ്രാദേശിക നേതാവും സഹപ്രവര്‍ത്തകരും സിപിഐ എമ്മിലേക്ക്. പനവൂർ പഞ്ചായത്തിലെ ബിജെപി നേതാവും കോതകുളങ്ങര വാർഡിലെ ബിജെപി സ്ഥാനാർഥിയുമായിരുന്ന വിജി, സഹപ്രവർത്തക കുമാരി എന്നിവരുടെ നേതൃത്വത്തിലാണ് ഒരുസംഘം ബിജെപി ബന്ധം ഉപേക്ഷിച്ച് എത്തിയത്.
രാജിവച്ച് എത്തിയവരെ പനവൂരില്‍ നടന്ന യോഗത്തില്‍ മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി ലേഖ സുരേഷ് പതാക കൈമാറി സ്വീകരിച്ചു. ജില്ലാ കമ്മിറ്റി അംഗം അംഗം പ്രീത, എ ഷീലജ, സിപിഐ എം ലോക്കൽ സെക്രട്ടറി വി എസ് സജീവ്കുമാർ, പഞ്ചായത്ത് പ്രസിഡന്റ് എസ് മിനി, സുനിത, കെ എല്‍ രമ, ഡി ഷൈല, ഷീലകുമാരി എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..