14 August Friday

പാളയം മാർക്കറ്റ്‌‌ അടച്ചു; അതീവ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020

അടച്ചിട്ട പാളയം മാർക്കറ്റ്‌

തിരുവനന്തപുരം 
കോവിഡ്‌ രോഗികളുടെ എണ്ണം കൂടിയതോടെ ജില്ല അതീവ ജാഗ്രതയിലേക്ക്‌. കണ്ടെയ്‌ൻമെന്റ്‌ സോണുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. പാളയം സാഫല്യം കോംപ്ലക്സിൽ ജോലി ചെയ്ത അതിഥിത്തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ  കോംപ്ലക്സിന് പുറമെ പാളയം മാർക്കറ്റ്‌ ഏഴ് ദിവസത്തേക്ക് പൂർണമായി അടച്ചിടും. നഗരത്തിലെ എല്ലാ കടകളും രാത്രി ഏഴിന്‌ അടയ്‌ക്കണം. 
 
പഴം, പച്ചക്കറി കടകൾക്ക് തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ തുറക്കാം. പലവ്യഞ്ജനങ്ങൾ, സ്റ്റേഷനറി, ചിക്കൻ എന്നിവ വിൽക്കുന്ന കട ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം. മത്സ്യ, മാംസ വിൽപനശാലകളടക്കം മറ്റുവ്യാപാര സ്ഥാപനങ്ങൾ ഓരോ വിഭാഗത്തിലും മൊത്തം സ്ഥാപനങ്ങളുടെ 50  ശതമാനം മാത്രം ഓരോ ദിവസവും പ്രവർത്തിച്ചാൽ മതി. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾ പ്രവർത്തിക്കാം. അവധി ദിവസങ്ങളിൽ ഹോം ഡെലിവറി അനുവദിക്കും. 
 
പാളയം മാർക്കറ്റിന്‌ പുറമെ പാളയം പരിസരത്തെ തിരക്ക് അനുഭവപ്പെടുന്ന കടകളും ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടും. മാർക്കറ്റിന് മുമ്പിലുള്ള തെരുവോര കച്ചവടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തി.  പാളയം മാർക്കറ്റ്‌,  സാഫല്യം കോപ്ലക്‌സ്, സെക്രട്ടറിയറ്റ് പരിസരം, ആയുർവേദ കോളേജ് പരിസരം എന്നിവിടങ്ങൾ നഗരസഭയുടെ എമർജൻസി റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച അണുനശീകരണം നടത്തി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top