14 August Friday
17 രോഗികൾ

കുത്തനെ കൂടുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
തിരുവനന്തപുരം 
സിആർപിഎഫ്‌ ജവാനും എആർ ക്യാമ്പിലെ പൊലീസുകാരനുമടക്കം 17 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ഒമ്പതുപേർ വിദേശത്തുനിന്ന്‌ വന്നവരാണ്‌. മൂന്ന്‌ പേർസമ്പർക്കംവഴി രോഗികളായി. ചികിത്സയിലുള്ളവർ ഇതോടെ 109 ആയി. പുതുതായി 773 പേർ  നിരീക്ഷണത്തിലായി. 698 പേർ നിരീക്ഷണ കാലയളവ്‌ പൂർത്തിയാക്കി. 18009 പേർ വീടുകളിലും 2048 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലാണ്‌.  
 
സെക്രട്ടറിയറ്റ്‌ പരിസരത്ത്‌ ജോലി ചെയ്‌തിരുന്ന എ ആർ ക്യാമ്പിലെ പൊലീസുകാരനാണ്‌ രോഗം. നഗരൂർ ചെമ്മരുത്തുമുക്ക്‌ സ്വദേശിയായ ഇയാൾ ജൂൺ 23ന് ആനയറയിലും ജോലി ചെയ്തിരുന്നു. 27 മുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. മണക്കാട് പരുത്തിക്കുഴി സ്വദേശി (38) പൂന്തുറയിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അനന്തരവനാണ്‌. 16ന് ജമ്മു കശ്മീരിൽനിന്ന് നാട്ടിലെത്തിയ വെള്ളനാട് സ്വദേശിയായ സിആർപിഎഫ് ജവാനും രോഗമുണ്ട്‌. കുവൈത്തിൽനിന്നു നെടുമ്പാശേരിയിലെത്തിയ നെയ്യാറ്റിൻകര ആർസി സ്ട്രീറ്റ് സ്വദേശി (47) 24നാണ്‌ നാട്ടിലെത്തിയത്‌. ഇദ്ദേഹത്തിന്റെ ഒരുവയസ്സുള്ള മകനും ഏഴു വയസ്സുള്ള മകൾക്കും കോവിഡ് സ്ഥിരീകരിച്ചു. മൂവരും വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. 
 
നെടുമങ്ങാട് സ്വദേശി(31 )  29ന്‌‌ സൗദിയിൽനിന്ന്‌ കരിപ്പൂരെത്തി‌ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. ദമാമിൽ ഡ്രൈവറായ വർക്കല ശ്രീനിവാസപുരം സ്വദേശി(36)യും മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലുണ്ട്‌.  ദുബായിൽനിന്നെത്തിയ കാട്ടാക്കട കുളത്തുമ്മൽ സ്വദേശി (52),   29ന് സൗദിയിൽ നിന്നെത്തിയ തിരുവെട്ടാർ സ്വദേശി (49), 29ന് ഷാർജയിൽനിന്ന് തിരുവനന്തപുരത്തെത്തിയ തമിഴ്‌നാട് സ്വദേശി (27), 30ന് ചെന്നൈയിൽനിന്ന് എത്തിയ തിരുമല സ്വദേശി( 27), ദമാമിൽ നിന്നെത്തിയ അയിരൂർ സ്വദേശി(53), 30ന്  ദുബായിൽ നിന്നെത്തിയ നേമം സ്വദേശി( 36),  29ന് യുഎഇയിൽനിന്ന്‌ തിരുവനന്തപുരത്തെത്തിയ കുറ്റാലം സ്വദേശി (30), സൗദിയിൽ നിന്നെത്തിയ ചെമ്മരുതി ശ്രീനിവാസപുരം സ്വദേശി (45),  പാറശാല, കോഴിവിള സ്വദേശിനി (25) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top