20 June Sunday
സാറ്റ്സ് സമരം പിൻവലിച്ചു

പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
തിരുവനന്തപുരം 
തിരുവനന്തപുരം എയർ ഇന്ത്യാ സാറ്റ്സിലെ തൊഴിലാളി സമരം ഒത്തുതീർപ്പായി. കേന്ദ്ര റീജ്യണൽ ലേബർ കമീഷണർ  നടത്തിയ ചർച്ചയിൽ, പിരിച്ചുവിട്ട തൊഴിലാളികളെ സർവീസിൽ നിലനിർത്തി ഒരു മാസത്തിനുള്ളിൽ മാനേജ്മെന്റ്‌ തിരിച്ചെടുക്കും. തൊഴിലാളികളെ പിരിച്ച് വിടില്ലെന്നും മാനേജ്മെന്റ്‌ ഉറപ്പ് നൽകി. കോവിഡ് മൂലമുണ്ടായ  കമ്പനിയുടെ സാമ്പത്തിക ബാധ്യത പരിഹരിക്കുന്നതിനെ കുറിച്ച്  ഒരു മാസത്തിനുള്ളിൽ തൊഴിലാളികളുമായി ചർച്ച ചെയ്യും. ഈ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ സംയുക്ത  സമരസമിതിയുടെ നേതൃത്വത്തിൽ  മൂന്ന് ദിവസം നീണ്ടുനിന്ന സമരം പിൻവലിച്ചു.
 
ചർച്ചയിൽ  സംയുക്ത സമരസമിതി  നേതാക്കളായ പി രാജേന്ദ്രദാസ്, എ പി അജിത്ത് കുമാർ, ചാല സുധാകരൻ, പാട്രിക്ക് മൈക്കൾ, ആർ എസ് വിജയ് മോഹൻ, ജോൺ ജെറോം എന്നിവരും മാനേജ്മെന്റ്‌ പ്രതിനിധികളായ യോഗ നരസിംഹം, നിഷാ ആനി ചാക്കോ, ദീപാ രാധിക എന്നിവരും  പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top