14 August Friday

റോഡുകളടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020
തിരുവനന്തപുരം
നഗരത്തിലെ കണ്ടെയ്‌ൻമെന്റ് സോണുകളിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വഞ്ചിയൂർ കോടതിക്ക് എതിർവശം അത്താണി ലെയിനിലേക്കുള്ള പ്രധാന വഴി, ഹീരാ അപ്പാർട്ടുമെന്റിന് സമീപമുള്ള റോഡ്, അമ്മ ആംബുലൻസിന് എതിർവശം റോഡ്, സമദ് ഹോസ്‌‌പിറ്റലിനു സമീപമുള്ള റോഡ്‌,  വിജെടി ഹാൾ–- - ജൂബിലി ഹോസ്പിറ്റൽ റോഡ് എന്നിവയാണ്‌ പൂർണമായും അടച്ചത്. വാഹനങ്ങൾക്കും ആളുകൾക്കും പ്രവേശനം അനുവദിക്കില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും അടച്ചിടണം. അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കായി അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക്‌ പോകുന്നതിനും ഏർപ്പെടുത്തിയ അതിർത്തി പരിശോധന കേന്ദ്രങ്ങൾവഴി മാത്രമേ യാത്ര അനുവദിക്കൂ. 
 
 വഞ്ചിയൂർ കോടതിക്ക് എതിർവശം അത്താണി ലെയിനിലേക്കുള്ള പ്രധാന വഴി, വിജെടി–--ജൂബിലി റോഡ്‌,  കുമരിചന്ത പുത്തൻപള്ളിക്ക് മുൻവശം എന്നീ സ്ഥലങ്ങളാണ് അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ. കണ്ടെയ്‌ൻമെന്റ് സോണുകളിൽ പൊലീസ്  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ  പാലിക്കണമെന്നും  വിലക്കു ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
 
ആന്റിജൻ പരിശോധന ഉടൻ   
കോവിഡ്‌ ബാധിച്ചവർ കൂടുന്ന സാഹചര്യത്തിൽ ജനം അതീവ ജാഗ്രത പുലർത്തണമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കലക്ടറേറ്റിൽ കോവിഡ് അവലോകന യോഗ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പൂർണമായി അടച്ചിടേണ്ട സാഹചര്യമില്ല. എന്നാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. കോവിഡ് പരിശോധന ഇരട്ടിയാക്കാനുള്ള നടപടികൾ നടന്നുവരികയാണ്. ഇതിനായി ആന്റിജൻ പരിശോധന ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.‌ താഴെത്തട്ടിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 2,750 ൽ അധികം വരുന്ന ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനമൊരുക്കും. ഓഫീസ് ജോലിക്ക് ഹാജരാകാൻ കഴിയാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഓരോ ബൂത്തിലും പരമാവധി ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചാകും നിരീക്ഷണം നടത്തുക. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്  സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്ന വിഎസ്എസ്‌സി ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്നുകാട്ടി വിഎസ്എസ്‌സി ഡയറക്ടർക്ക് കലക്ടർ കത്തുനൽകുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top