03 August Monday
ആനാട്ടെ അരികടത്ത്‌

10 അരിച്ചാക്ക്‌ കൂടി കണ്ടെടുത്തു

സ്വന്തം ലേഖകൻUpdated: Saturday Jul 4, 2020
നെടുമങ്ങാട് 
സമൂഹ അടുക്കളയിൽനിന്ന്‌ ആനാട്‌ പഞ്ചായത്തംഗങ്ങളായ  കോൺഗ്രസുകാർ കടത്തിയ അരി വഴിയില്‍ ഉപേക്ഷിച്ച നിലയില്‍. ആളൊഴിഞ്ഞ വീടുകളില്‍നിന്നും കടത്തിണ്ണകളില്‍ നിന്നുമായി നാട്ടുകാര്‍ പത്ത്‌ ചാക്ക്‌‌ അരി കണ്ടെടുത്തു.ആനാട് പഞ്ചായത്തിലെ ചുള്ളിമാനൂര്‍ എല്‍പി സ്‌കൂളിൽ പ്രവർത്തിച്ച സമൂഹ അടുക്കളയിൽ ബാക്കി വന്ന അരിയും അനുബന്ധ സാധനങ്ങളും കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ കടത്തിയത്. സംഭവം പുറത്തായതോടെ അംഗങ്ങള്‍ അരിച്ചാക്കുകള്‍ വഴിയില്‍ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നു. 
 
പുനവക്കുന്ന്, നെട്ടിറച്ചിറ, മടത്തിച്ചിറ പ്രദേശങ്ങളിൽ നിന്നാണ് ഉപേക്ഷിച്ച നിലയില്‍ അരിച്ചാക്കുകള്‍ കണ്ടെത്തിയത്. കൂടാതെ കടത്തിക്കൊണ്ടു വന്ന ഭക്ഷ്യസാധനങ്ങൾ മില്ലുകൾക്ക്‌‌ മറിച്ചുനൽകിയതായും പൊലീസിന്‌ വിവരം ലഭിച്ചു.   അതിനിടെ, കേസിലെ പ്രതികൂടിയായ പഞ്ചായത്ത്‌ അംഗം അക്ബര്‍ഷാ സ്‌കൂളിലെ പ്രഥമാധ്യാപികയെയും നാട്ടുകാരെയും  സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയാണ്‌.  പ്രതികളെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌  എൽഡിഎഫ്‌ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.ധർണ സിപിഐ എം നെടുമങ്ങാട് ഏരിയ കമ്മിറ്റി അംഗം ടി പത്മകുമാർ ഉദ്ഘാടനം ചെയ്തു. വേങ്കവിള സജി അധ്യക്ഷനായി. അധ്യാപികയെ അധിക്ഷേപിച്ചതിൽ  പ്രതിഷേധിച്ച്  കെഎസ്ടിഎ ആനാട് ബ്രാഞ്ച് കമ്മിറ്റി പ്രകടനം നടത്തി. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top