19 August Monday

കുഞ്ഞു വായനയ്ക്കൊരു കൈത്താങ്ങ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 4, 2019

വെഞ്ഞാറമൂട്

കുഞ്ഞു വായനയ്ക്കൊരു കൈതാങ്ങ് പദ്ധതിയുടെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വെഞ്ഞാറമൂട് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  വെഞ്ഞാറാമൂട‌് ഗവ. യുപിഎസിൽ പുസ്തക വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ‌് പ്രസിഡന്റ് കെ ഷീലാകുമാരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എസ് ഷിഹാസ് അധ്യക്ഷനായി.എൻ ജഗജീവൻ, ആർ മുരളി, തുളസീധരൻപിള്ള, എസ് അനിൽ, ഷിബു, ഷാജിനോസ്, ആലന്തറ ശശി, സുമ, ബി കെ സെൻ, അജിത്ത്, രാജശേഖരൻ, രമ, നിഹാസ് എന്നിവർ സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ശശിധരൻ പിള്ള സ്വാഗതം പറഞ്ഞു. സ്കൂൾ ലൈബ്രറിക്കുവേണ്ടി പൂർവ വിദ്യാർഥി പി വിജി പതിനായിരം രൂപയുടെ പുസ്തകം നൽകി.

പ്രധാന വാർത്തകൾ
 Top