13 July Monday

ഓൺ ഓൺലൈൻ പദ്ധതി റെഡി

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020
തിരുവനനതപുരം
ഓൺലൈൻ സ്കൂൾ ക്ലാസുകൾ  ജില്ലയിലെ എല്ലാ വിദ്യാർഥികൾക്കും - ഉറപ്പാക്കുന്നതിന്‌ ‘ഓൺ ഓൺലൈൻ’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്‌.  ഇതിനായി ആദിവാസി മേഖലകളിലും തീരപ്രദേശത്തും കോളനികളിലുമടക്കം ടെലിവിഷൻ സൗകര്യമില്ലാത്ത -വിദ്യാർഥികളുടെ കണക്കെടുപ്പ് പൂർത്തിയാക്കി. 19671 വിദ്യാർഥികൾക്ക്‌ സൗകര്യമില്ലാത്തതായി കണ്ടെത്തി. 
 
പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ, എസ്എസ്‌കെ  കോ ഓർഡിനേറ്റർമാർ, ബിപിഒമാർ, എസ്‌എസ്‌ടി - ജില്ലാ ഓഫീസർമാർ, ഫിഷറീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം വ്യാഴാഴ്‌ച ചേരും.
എൽപി, യുപി സ്കൂളുകളിൽ പഞ്ചായത്തും ഹൈസ്കൂളുകളിൽ ജില്ലാ പഞ്ചായത്തും ഓൺലൈൻ സൗകര്യമില്ലാത്ത എല്ലാ കുട്ടികൾക്കും പഠനം ഉറപ്പാക്കും. പട്ടികജാതി കോളനികളിൽ ഓൺലൈൻ ക്ലാസ്‌ സംഘടിപ്പിക്കുന്നതിന് കേന്ദ്രീകൃത സംവിധാനവും പട്ടികവർഗ സങ്കേതങ്ങളിൽ   ഏകാധ്യാപക - വിദ്യാലയങ്ങളിലും സൗകര്യമൊരുക്കും. ജില്ലാ പഞ്ചായത്തിന്റെ വനജ്യോതി പദ്ധതി  പ്രയോജനപ്പെടുത്തും. ഗ്രാമങ്ങളിലെ ഗ്രന്ഥശാലകൾ, യൂത്ത് ക്ലബ്ബുകൾ - എന്നിവിടങ്ങളിൽ സാമൂഹ്യ അകലം പാലിച്ച്   ക്ലാസുകൾ ലഭ്യമാക്കും. ടിവി ഇല്ലാത്ത സ്ഥലങ്ങളിൽ വാങ്ങി നൽകും.സർക്കാർ പ്രഖ്യാപിച്ച കെഎസ്എഫ്ഇ സബ്സിഡി അടക്കം ലഭ്യമാക്കും. പഞ്ചായത്തുകൾ, സ്ഥാപനങ്ങൾ, വ്യക്‌തികൾ എന്നിവരിൽനിന്ന്‌ സ്‌പോൺസർഷിപ്പിലൂടെ തുക കണ്ടെത്താൻ ശ്രമിക്കുമെന്ന്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അറിയിച്ചു.
പ്രധാന വാർത്തകൾ
 Top