09 July Thursday

പത്ത്‌ ഏക്കറിൽ കൃഷിയുമായി കെപ്കോ

വെബ് ഡെസ്‌ക്‌Updated: Thursday Jun 4, 2020

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെപ്കോ കുടപ്പനക്കുന്ന് ക്യാമ്പസിൽ ആരംഭിച്ച കൃഷിക്ക്‌ മന്ത്രി കെ രാജു തുടക്കമിടുന്നു

പേരൂർക്കട 
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കെപ്കോയുടെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹകരണത്തോടെ കുടപ്പനക്കുന്ന് ക്യാമ്പസിൽ തരിശ് ഭൂമി കൃഷി ആരംഭിച്ചു. 
മന്ത്രി കെ രാജു നടീൽ ഉദ്ഘാടനംചെയ്തു. 
കെപ്കോ കൈവശമുള്ള 10 ഏക്കറിലാണ് പച്ചക്കറി, കിഴങ്ങുവർഗ വിളകൾ തുടങ്ങിയ വിവിധ ഭക്ഷ്യവിളകൾ കൃഷിചെയ്യുന്നത്. കൃഷിവകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. കെപ്കോ എം ഡി വിനോദ് ജോൺ, കുടപ്പനക്കുന്ന് കൃഷി ഓഫീസർ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top