15 May Saturday

യൂത്ത് കോൺഗ്രസ് നേതാവടക്കം 
കള്ളനോട്ടുസംഘം പിടിയിൽ

സ്വന്തം ലേഖകന്‍Updated: Tuesday May 4, 2021
 
കുന്നിക്കോട് 
അന്തർസംസ്ഥാന കള്ളനോട്ടുസംഘത്തെ പൊലീസും പ്രത്യേക സംഘവും പിന്തുടർന്നു പിടികുടി. യൂത്ത് കോൺഗ്രസ് ഭാരവാഹി  നെയ്യാറ്റിൻകര തൊഴുക്കൽ നെല്ലിവിള വീട്ടിൽ ജോൺ കിങ്‌സ്റ്റൺ (31),  പുനലൂർ സ്വദേശിയായ വാളകം വയക്കൽ കാർത്തിക ഭവനിൽ മോഹനൻപിള്ള (74), തിരുവനന്തപുരം മൈലാട്ടുകോണം സാജൻ നിവാസിൽ ഹേമന്ത് (34) എന്നിവരെയാണ് കുന്നിക്കോട് പൊലീസും സ്പെഷ്യൽ സ്കാഡും സംയുക്തമായി ചെങ്ങമനാട്ട്‌ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന  ഹുണ്ടായ് കാറിൽനിന്ന്‌ 500 രൂപയുടെ 100 കള്ളനോട്ട്  പിടിച്ചെടുത്തു.  
റൂറൽ ജില്ലാ പൊലീസ്‌ മേധാവിക്കു കിട്ടിയ വിവരത്തെത്തുടർന്ന്‌ സ്പെഷ്യൽ സ്ക്വാഡ് ഇവരെ പുനലൂരിൽനിന്ന്‌ പിന്തുടർന്ന് വരികയായിരുന്നു. മോഹനൻപിള്ളയുടെ നേതൃത്വത്തിൽ പുനലൂർ, കുന്നിക്കോട്, വെട്ടിക്കവല, കൊട്ടാരക്കര ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്നതാണ്‌ കള്ളനോട്ടുകൾ. തുണിക്കച്ചവടത്തിന്റെ മറവിലാണ്‌ കൈമാറൽ.  പിടിയിലായവർ നേരത്തെയും സമാന കേസുകളിൽ ഉൾപ്പെട്ടിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് ജോൺ കിങ്‌സ്റ്റൺ നേരത്തെ ചിക്കമംഗളൂരുവിൽ കംപ്യൂട്ടറും പ്രിന്ററും ലക്ഷങ്ങളുടെ കള്ളനോട്ടുകളുമായി പിടിയിലായിരുന്നു. അന്ന്‌ പൊലിസ് കണ്ടെത്താത്ത നോട്ടാണ് ജാമ്യം കിട്ടി പുറത്തുവന്നപ്പോൾ ഹേമന്തിന്റെയും മോഹനൻപിള്ളയുടെയും സഹായത്തോടെ വിതരണത്തിനിറങ്ങിയത്. സംഘത്തിന്‌ പുനലൂരിലും കുന്നിക്കോട്ടും സഹായം ലഭിച്ചതായി പൊലീസിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌.  
മാസങ്ങൾക്കു മുമ്പ്‌  പ്രദേശത്തെ ദേശസാൽക്കൃത  ബാങ്കിൽനിന്ന് കള്ളനോട്ട് കിട്ടിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കവെയാണ് വിതരണക്കാരിൽ ഒരു സംഘം കസ്റ്റഡിയിലായത്. പിടിയിലായവരെ  ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരം ലഭിക്കുമെന്നാണ് നിഗമനം. മോഹനൻപിള്ളയും സമാന കേസിൽ പിടിയിലായി ജ്യാമത്തിലാണ്. ഡിവൈഎസ്‌പി സ്റ്റുവർട്ട് ക്ലിയർ, അശോക് കുമാർ  എന്നിവരുടെ മേൽനോട്ടത്തിൽ പൊലീസ്‌ മേധാവിയുടെ ഡാൻസാഫ് ടീം എസ്ഐ ശിവശങ്കരപ്പിള്ള, എഎസ്ഐ  രാധാകൃഷ്ണൻപിള്ള എന്നിവരാണ് കള്ളനോട്ടുസംഘത്തിനെ കണ്ടെത്തുന്നത്‌. കുന്നിക്കോട് എസ്ഐ ജെ യു ജിനു, ജെ ഫൈസൽ, ബാബുരാജ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top