15 May Saturday

സ്വാമി സച്ചിദാനന്ദ 
ഗുരുധർമ 
പ്രചാരണ സഭാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021
 
വർക്കല
ശിവഗിരിമഠം ഗുരുധർമ പ്രചാരണ സഭയുടെ സെക്രട്ടറിയായി ശിവഗിരി ധർമ സംഘാംഗവും ചാലക്കുടി ഗുരു ചൈതന്യമഠം ഗായത്രീ ആശ്രമം പ്രസിഡന്റുമായ സ്വാമി സച്ചിദാനന്ദ ചുമതലയേറ്റു. ശിവഗിരിമഠം സഭാ ഓഫീസിൽ നടന്ന ചടങ്ങിൽ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സഭയുടെ മുൻ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സഭാ രജിസ്ട്രാർ ടി ജി രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 
നാൽപ്പത്തഞ്ചുവർഷമായി ശിവഗിരിമഠം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന സ്വാമി സച്ചിദാനന്ദ ശിവഗിരി തീർഥാടന പ്ലാറ്റിനം ജൂബിലി സെക്രട്ടറി, ദൈവദശകം ശതാബ്ദി ആഘോഷ കമ്മിറ്റി, ശാരദാ പ്രതിഷ്ഠാ ശതാബ്ദിയാഘോഷ കമ്മിറ്റി, മഹാസമാധി മന്ദിര പ്രതിമാപ്രതിഷ്ഠ കനക ജൂബിലി ആഘോഷ കമ്മിറ്റി സെക്രട്ടറിഎന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top