07 June Sunday
നിയന്ത്രണം ലംഘിച്ച്‌ വീടുകൾ കയറുന്നു

യൂത്ത് കോണ്‍​ഗ്രസിന്റെ പൊതിച്ചോര്‍ ശേഖരണത്തിനെതിരെ പരാതി

വെബ് ഡെസ്‌ക്‌Updated: Saturday Apr 4, 2020
കിളിമാനൂർ
കോവിഡ്  വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ച്‌ യൂത്ത്‌ കോൺഗ്രസുകാർ വീടുവീടാന്തരം കയറിയിറങ്ങി പൊതിച്ചോർ ശേഖരിക്കുന്നതായി നാട്ടുകാരുടെ പരാതി. ആശുപത്രികളിൽ നൽകാനെന്ന പേരിലാണ്‌ ശേഖരണം.
 
മടവൂർ പഞ്ചായത്തിലാണ് ലോക്‌ഡൗൺ ലംഘിക്കുന്ന പ്രവർത്തനവുമായി യൂത്ത് കോൺ​ഗ്രസുകാർ രം​ഗത്തുവന്നത്. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായി സാമൂഹ്യ അടുക്കളയിലൂടെ  പഞ്ചായത്ത് പരിധിയിൽ ദിവസവും 350 പേർക്ക്  പൊതിച്ചോർ നൽകുന്നുണ്ട്‌. ഇതിനെതിരായ പ്രവർത്തനമെന്ന നിലയിലാണ്‌ യൂത്ത്‌കോൺഗ്രസുകാർ രം​ഗത്തെത്തിയത്. സമ്പർക്ക വിലക്കേർപ്പെടുത്തിയവരുടെ വീടുകളിൽപ്പോലും ഇവർ പൊതിച്ചോർ ശേഖരിക്കാനായി പോകുന്നുണ്ടെന്ന്‌ പഞ്ചായത്ത് അം​ഗങ്ങളും കുടുംബശ്രീ പ്രവർത്തകരും പറയുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top