20 April Tuesday

ഡിഎഡബ്ല്യുഎഫ്‌ വാഹന പ്രചാരണ ജാഥ നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

തിരുവനന്തപുരം

ഡിഫറന്റിലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ല്യൂഎഫ്‌) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വാഹന പ്രചാരണജാഥ നടത്തും. ഇടതുപക്ഷത്തിന്റെ തുടർഭരണം ലക്ഷ്യമാക്കി സർക്കാർ ഭിന്നശേഷിക്കാർക്ക് ചെയ്ത സഹായങ്ങൾ ബഹുജനങ്ങളിലെത്തിക്കുക ലക്ഷ്യമിട്ടാണ്‌ ജാഥ സംഘടിപ്പിക്കുന്നത്‌. ഇത്‌ സംബന്ധിച്ച്‌ ഡിഎഡബ്ല്യുഎഫ്‌  ജില്ലാ പ്രവർത്തക കൺവൻഷനിൽ തീരുമാനമെടുത്തു. ഡിഎഡബ്ല്യുഎഫ്‌ സംസ്ഥാന കമ്മിറ്റി പ്രസിഡന്റും വികലാംഗക്ഷേമ കോർപറേഷൻ ചെയർമാനുമായ അഡ്വ. പരശുവയ്ക്കൽ മോഹനൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒമ്പതിന്‌ പാറശാലനിന്ന് ആരംഭിക്കുന്ന ജാഥ സിപിഐ എം  ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട്‌ കഴക്കൂട്ടത്ത് സമാപിക്കുന്ന ജാഥയുടെ ഉദ്‌ഘാടനം അഡ്വ. പരശുവയ്ക്കൽ മോഹനൻ നിർവഹിക്കും.ജില്ലാ കൺവൻഷനിൽ ജില്ലാ പ്രസിഡന്റ് മലയം ഗോപൻ അധ്യക്ഷനായി. സെക്രട്ടറി അജി അമ്പാടി, ആർ ശിവൻകുട്ടി, അഡ്വ. ജയാ ഡാളി, സെൽവരാജൻ, എം പി അജിത് എന്നിവർ സംസാരിച്ചു. 18 ഏരിയാ കമ്മിറ്റിയിൽനിന്നുള്ള പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top