23 April Friday

എല്‍ഡിഎഫ് പ്രചാരണം ഏറ്റെടുത്ത് 
ഓട്ടോറിക്ഷാ തൊഴിലാളികള്‍

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

തിരുവനന്തപുരം

നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സർക്കാരിന്‌ കരുത്തു പകരാൻ പ്രചാരണവുമായി തലസ്ഥാന നഗരിയിലെ ഓട്ടോ തൊഴിലാളികളും. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം, ഉറപ്പാണ് വിദ്യാഭ്യാസം എന്നിങ്ങനെ നിരവധി  സ്റ്റിക്കറുകൾ ഓട്ടോയിൽ പതിപ്പിച്ചാണ്‌  പ്രചാരണം ആരംഭിച്ചത്‌. പ്രചാരണം സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഫ്ലാഗ് ഓഫ് ചെയ്തു. യൂണിയൻ പ്രസിഡന്റ് പി രാജേന്ദ്രകുമാർ അധ്യക്ഷനായി. സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി പി മുരളി, കെ ജയമോഹനൻ, നാലാഞ്ചിറ ഹരി, എൻ മുരുകൻ എന്നിവർ സംസാരിച്ചു.  ജില്ലയിൽ ആയിരത്തോളം വാഹനങ്ങളിൽ പ്രചാരണ സ്റ്റിക്കറുകൾ പതിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top