20 April Tuesday

‘ലൈഫി’ലുണ്ട്‌ ഡബിൾ ഉറപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 4, 2021

തൈക്കാട് കണ്ണേറ്റുമുക്ക് ലൈഫ് പദ്ധതിയിൽ വീട്‍ ലഭിച്ച വത്സലകുമാരിയും രവീന്ദ്രനും

തിരുവനന്തപുരം

"ഉറപ്പല്ലേ... ഇടതുപക്ഷമല്ലാതെ മറ്റാര്‌ ഭരിക്കാനാണ്‌ ഈ നാട്‌. ഈ വീടും ചുറ്റും കാണുന്ന വീടുകളുമെല്ലാം തന്നത്‌ സർക്കാരല്ലേ. സമ്പൂർണവിജയം നേടി എൽഡിഎഫ്‌ സർക്കാർ  വീണ്ടും ഭരണത്തിലെത്തണമെന്നാണ്‌ ആഗ്രഹം.'–-ലൈഫ്‌ പദ്ധതിയിൽ ലഭിച്ച വീട്ടിലിരുന്ന്‌ വത്സലകുമാരി പറഞ്ഞു. ഭർത്താവ്‌ രവീന്ദ്രന്റെ അഭിപ്രായവും മറിച്ചല്ല. വീടെന്ന സ്വപ്നത്തെ യാഥാർഥ്യമാക്കാൻ ഒപ്പം നിന്ന ഇടതുപക്ഷത്തിന്റെ രണ്ടാം വിജയത്തിൽ പൂർണ ഉറപ്പാണ്‌ രവീന്ദ്രനും. ഇവർക്കു പുറമെ മകൻ ശിവശങ്കറും വത്സലകുമാരിയുടെ സഹോദരൻ പ്രകാശുമാണ്‌ ശിവം എന്ന വീട്ടിൽ താമസിക്കുന്നത്‌. ഒറ്റക്കഴുക്കോലിന്റെ ബലത്തിൽ നിന്ന ഓലമേഞ്ഞ വീടായിരുന്നു ഇരുപതോളം അംഗങ്ങളുള്ള ഈ കുടുംബത്തിന്റെ ഏക ആശ്രയം. അതിൽനിന്നാണ്‌ നാല്‌ വീട്‌ എന്ന സ്വപ്നത്തിലേക്ക്‌ ഈ കുടുംബം എത്തിയത്‌. വീടിനടുത്തായി ലൈഫ്‌ പദ്ധതിയിൽ വേറെയും വീടുകൾ നിർമിക്കുന്നുണ്ടെന്ന കാര്യം സന്തോഷത്തോടെ പങ്കുവയ്ക്കാനും വത്സലകുമാരി മറന്നില്ല. ആറു സെന്റ്‌ ഭൂമി നാലായി തിരിച്ചാണ്‌ വീടുകൾ നിർമിച്ചത്‌. വത്സലകുമാരിക്കു പുറമെ ശകുന്തള, രാധാദേവി, ശോഭ എന്നീ സഹോദരിമാർക്കും വീടുകൾ ലഭിച്ചു. കണ്ണേറ്റുമുക്ക്‌ ജങ്‌ഷനിലാണ്‌ പുതിയ നാല്‌ വീട്‌ തലയുയർത്തി നിൽക്കുന്നത്‌. അവസാന മിനുക്കുപണിയിലായിരുന്ന രാധാദേവിയുടെ വീടും പണി പൂർത്തിയായി താമസം തുടങ്ങാൻ സജ്ജമായി കഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top