കാട്ടാക്കട
സര്‍ക്കാര്‍ സ്‌കൂളുകളുടെ സൗകര്യങ്ങള്‍ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മെച്ചപ്പെട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. പന്നിയോട് ഗവ. എൽപിഎസിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് വലിയ പ്രാധാന്യം ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ ലഭിച്ചു. സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിനായുള്ള തുക 85ല്‍ നിന്ന് 95 കോടിയായി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനത്തിനായി 65 കോടി രൂപയും വകയിരുത്തിയെന്ന് മന്ത്രി പറഞ്ഞു.
പന്നിയോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിനായി ആസ്തി വികസന ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ജി സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷനായി. എക്സിക്യൂട്ടീവ് എൻജിനിയർ ഡി രാജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ടി സനൽകുമാർ, വി രാധിക, ഒ ശ്രീകുമാരി, ടി തസ്ലീം, സൗമ്യ ജോസ്, ഒ ഷീബ, എസ് ഹാജ നസിമുദീൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..