Deshabhimani

പാറശാലയിൽ ആവേശത്തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 12:52 AM | 0 min read

 
പാറശാല 
സിപിഐ എം പാറശാല ഏരിയ സമ്മേളനത്തിന് ആവേശത്തുടക്കം. പ്രകടനത്തിനുശേഷം മുതിർന്ന പാർടി അംഗം എം ഷംസുദ്ദീൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (എസ്ഡിഎ കമ്യൂണിറ്റി ഹാൾ, ധനുവച്ചപുരം) സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. കടകുളം ശശി താൽക്കാലിക അധ്യക്ഷനായി. വി സുരേഷ് രക്തസാക്ഷി പ്രമേയവും എസ് കെ ബെൻഡാർവിൻ, എസ് ബി ആദർശ് എന്നിവർ പ്രത്യേക അനുസ്മരണങ്ങളും ആർ ശോഭന അനുശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ വി താണുപിള്ള സ്വാഗതം പറഞ്ഞു. 
കടകുളം ശശി (കൺവീനർ), വി എസ് ബിനു, വി താണുപിള്ള, സൂര്യ എസ് പ്രേം എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വൈ സതീഷ് കൺവീനറായി പ്രമേയം കമ്മിറ്റിയും ആർ ബിജു കൺവീനറായി മിനിറ്റ്‌സ്‌ കമ്മിറ്റിയും എസ് സുരേഷ്‌ കൺവീനറായി ക്രഡൻഷ്യൽ കമ്മിറ്റിയും കെ അംബിക കൺവീനറായി രജിസ്ട്രേഷൻ കമ്മിറ്റിയും പ്രവർത്തിക്കുന്നു. ഏരിയ സെക്രട്ടറി എസ് അജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി വി ജോയി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എൻ രതീന്ദ്രൻ, സി ജയൻബാബു, കെ സി വിക്രമൻ, പുത്തൻകട വിജയൻ, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത, ജില്ലാകമ്മിറ്റി അംഗങ്ങളായ സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, ഡി കെ ശശി എന്നിവർ പങ്കെടുക്കുന്നു. 10 ലോക്കൽ കമ്മിറ്റികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട 126 പ്രതിനിധികളും ഏരിയ കമ്മിറ്റി അംഗങ്ങളുമുൾപ്പെടെ 145 പേരാണ്‌ പങ്കെടുക്കുന്നത്‌.
പ്രതിനിധി സമ്മേളനം ചൊവ്വയും തുടരും. സമ്മേളനത്തിന് സമാപനംകുറിച്ച് ബുധൻ വൈകിട്ട് ചുവപ്പുസേന മാർച്ചും പ്രകടനവും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം സീതാറാം യെച്ചൂരി നഗറിൽ (പഞ്ചായത്ത് ജങ്‌ഷൻ, ധനുവച്ചപുരം) കേന്ദ്ര കമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. തുടർന്ന്‌ തിരുവനന്തപുരം ശ്രുതിസാഗറിന്റെ ഗാനമേളയും ഉണ്ടാകും.


deshabhimani section

Related News

0 comments
Sort by

Home