06 December Friday

തിരിഞ്ഞു നോക്കാതെ എംഎൽഎയും കൗൺസിലറും; താങ്ങായത്‌ ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

തിരുവനന്തപുരം

വർഷങ്ങളായി ദുരിതജീവിതം തുടരുന്ന യുവതിയുടെ കുടുംബത്തെ വാർഡ്‌ കൗൺസിലറും എംഎൽഎയും തിരിഞ്ഞുനോക്കിയില്ല. കൈതമുക്ക്‌ റെയിൽവേ പുറമ്പോക്കിൽ ഫ്ലക്സും തകരഷീറ്റുംകൊണ്ടുള്ള ഷെഡിലാണ്‌ യുവതിയും മക്കളും വർഷങ്ങളായി കഴിയുന്നത്‌. നഗരസഭയിൽ ശ്രീകണ്ഠേശ്വരം വാർഡിൽ ഉൾപ്പെടുന്ന പ്രദേശമാണിത്‌. ബിജെപി നേതാവ്‌ കോമളവല്ലിയാണ്‌  കൗൺസിലർ. മുൻ മന്ത്രികൂടിയായ കോൺഗ്രസ്‌ എംഎൽഎ വി എസ്‌ ശിവകുമാർ വർഷങ്ങളായി പ്രതിനീധീകരിക്കുന്ന മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണിത്‌. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ മേയർ അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടും കൗൺസിലർ തിരിഞ്ഞുനോക്കിയില്ല.യുവതിയുടെയും കുടുംബത്തിന്റെയും അവസ്ഥ തിരിച്ചറിഞ്ഞ്‌ പ്രദേശത്തെ ഡിവൈഎഫ്‌ഐ വഞ്ചിയൂർ മേഖലാ കമ്മിറ്റിയിലെ പ്രവർത്തകർ മാത്രമാണ്‌  സഹായം ഇവർക്ക്‌ എത്തിച്ചിരുന്നത്‌. കുട്ടികൾക്ക്‌ എല്ലാ വർഷവും പഠനോപകരണങ്ങൾ നൽകിയിരുന്നതും ഭക്ഷണസാധനങ്ങൾ എത്തിച്ചിരുന്നതും ഇപ്പോൾ വിവരം ശിശുക്ഷേമസമിതിയിൽ  അറിയിച്ചതും ഡിവൈഎഫ്‌ഐ പ്രവർത്തകർ തന്നെ.  ശിശുക്ഷേമസമിതി ഉടൻ വിഷയത്തിൽ ഇടപെട്ടു.

പ്രധാന വാർത്തകൾ
 Top