27 January Monday
ദേശീയ പണിമുടക്ക്‌: മേഖലാ ജാഥ 31ന്‌ ജില്ലയിൽ

സമാപനയോഗത്തിൽ 10,000 തൊഴിലാളികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജില്ലാ കൺവൻഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം

ജനുവരി എട്ടിന്റെ ദേശീയ പണിമുടക്ക്‌ വൻ വിജയമാക്കാൻ സംയുക്ത ട്രേഡ്‌ യൂണിയൻ സമിതി ജില്ലാ കൺവൻഷൻ തീരുമാനിച്ചു. പണിമുടക്കിന്റെ പ്രചാരണാർഥം നടക്കുന്ന ദക്ഷിണമേഖലാ ജാഥ സമാപനയോഗത്തിൽ പതിനായിരം തൊഴിലാളികൾ പങ്കെടുക്കും. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ നയിക്കുന്ന ദക്ഷിണമേഖലാ ജാഥ 31ന്‌ ജില്ലയിൽ പര്യടനം നടത്തും. നായനാർ പാർക്കിലാണ്‌ സമാപനയോഗം. പണിമുടക്ക്‌ ദിവസം തിരുവനന്തപുരം സിറ്റിയിൽ നടക്കുന്ന പ്രകടനത്തിൽ ആയിരക്കണക്കിന്‌ തൊഴിലാളികൾ പങ്കെടുക്കും. ജില്ലയിൽ 18 കേന്ദ്രങ്ങളിൽ പ്രകടനം നടത്താനും കൺവൻഷൻ തീരുമാനിച്ചു. ബി ടി ആർ ഹാളിൽ ചേർന്ന കൺവൻഷൻ സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനംചെയ്‌തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ വി ആർ പ്രതാപൻ അധ്യക്ഷനായി. പണിമുടക്കിന്റെ പ്രചാരണാർഥം ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങൾ സമരസമിതി കൺവീനർ വി ശിവൻകുട്ടി വിശദീകരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, സി ജയൻബാബു, പുല്ലുവിള സ്‌റ്റാൻലി, ഇ ജി മോഹനൻ (സിഐടിയു), തമ്പി കണ്ണാടൻ, ചെറുവയ്‌ക്കൽ പത്മകുമാർ (ഐഎൻടിയുസി), സോളമൻ വെട്ടുകാട്‌, രാധാകൃഷ്‌ണൻനായർ, പി എസ്‌ നായിഡു (എഐടിയുസി), ശ്രീകുമാരൻനായർ (യുടിയുസി), മാഹീൻ അബൂബക്കർ (എസ്‌ടിയു), പ്രൊഫ. വേണുരാജൻ (എഐസിടിയു), സീന ദാസൻ (സേവ), കൊല്ലങ്കോട്‌ രവീന്ദ്രൻനായർ (ജെടിയുസി), ആനയറ രമേഷ്‌ ( ടിയുസിസി), സുഭാഷ്‌ (എൻസിപി), ആർ ബിജു (എഐയുടിയുസി), എസ്‌ അനിൽകുമാർ എന്നിവർ സംസാരിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top