10 August Monday

പുസ്തകം പ്രകാശനംചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019

വെഞ്ഞാറമൂട്

എസ് ആർ ലാലിന്റെ കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം എന്ന കൃതിയെ ആസ്പദമാക്കി അശോക് ശശി രചിച്ച നാടകത്തിന്റെ പുസ്തക പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.  പിരപ്പൻകോട് മുരളി പുസ്‌തകം ഏറ്റുവാങ്ങി. ഡി കെ  മുരളി എംഎൽഎ അധ്യക്ഷനായി. കെ ബി ഗണേഷ്‌കുമാർ എംഎൽഎ, സുജിത് എസ് കുറുപ്പ്, വൈ വി ശോഭകുമാർ, അശോക് ശശി, എസ് ആർ ലാൽ, ഇ ഷംസുദ്ദീൻ, എസ് അനിൽ, അബു ഹസൻ തുടങ്ങിയവർ സംസാരിച്ചു. അനുബന്ധമായി നടന്ന സെമിനാർ ഡോ. പി കെ രാജശേഖരൻ  ഉദ്ഘാടനംചെയ്‌തു.  എൻ ജഗജീവൻ അധ്യക്ഷനായി. കെ  ശശികുമാർ സ്വാഗതവും എ ദിൽഷ നന്ദിയും പറഞ്ഞു. തുടർന്ന്, മൈനാഗപ്പള്ളി ചാണക്യൻ തിയറ്ററിന്റെ നാടകം ഏറ്റം ആരങ്ങേറി. ചൊവ്വാഴ്‌ച വൈകിട്ട് ആറിന് കവിയരങ്ങ് കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top