24 October Thursday

സ്‌കൂളിന്‌ കൗതുകമായി ഓണപ്പീടിക

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓണപ്പീടിക

 

മംഗലപുരം
സംസ്ഥാന അവാർഡിന്റെ നിറവിൽ നിൽക്കുന്ന തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎയുടെ തേതൃത്വത്തിൽ ഓണപ്പീടിക സംഘടിപ്പിച്ചു. കുട്ടികളും അധ്യാപകരും തയ്യാറാക്കിക്കൊണ്ടുവന്ന വിഭവങ്ങളാണ് വിപണനത്തിനുണ്ടായിരുന്നത്. 
സാധനങ്ങൾ വിറ്റുകിട്ടിയ പതിനയ്യായിരത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. പ്രിൻസിപ്പൽ എച്ച്‌ ജയശ്രീ പീടിക ഉദ്ഘാടനം ചെയ്തു.
 
പ്രധാന വാർത്തകൾ
 Top