22 October Tuesday
ആനയെ പേടിച്ചോടിയ 3 പേര്‍ക്ക് പരിക്ക്

കുതിരയെക്കണ്ട് ആന വിരണ്ടോടി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 

വെഞ്ഞാറമൂട് 
കുതിരയെക്കണ്ട് ആന വിരണ്ടോടി, ആനയെ പേടിച്ച്‌ ഓടുന്നതിനിടെ വീണ് മൂന്നുപേർക്ക്‌ പരിക്ക്. തൈയ്ക്കാട് സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കണ്ണന്‍ എന്ന ആനയാണ് വിരണ്ടത്. ആനയുടെ ഓട്ടത്തിനിടയില്‍ മുന്നില്‍പ്പെട്ടുപോയ അമ്പലംമുക്ക് സ്വദേശി ശാന്ത, ഓമന, ജോർജ്‌ ബാബു എന്നിവര്‍ക്കാണ് വീണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 8.20ന് കീഴായിക്കോണത്തായിരുന്നു സംഭവം. അമ്പലംമുക്കിലുള്ള ഒരു ക്ഷേത്രത്തില്‍  ആനയൂട്ടിനു കൊണ്ടുപോയതായിരുന്നു കണ്ണനെ. കീഴായിക്കോണം പെട്രോള്‍ പമ്പിനു സമീപമെത്തിയപ്പോള്‍  പറമ്പില്‍ കെട്ടിയിരുന്ന കുതിരയെക്കണ്ട് ആന വിരണ്ടു. ആന ഓടി വരുന്നതുകണ്ട് ഭയന്ന് നിര്‍ത്തിയ കാര്‍ പുറകോട്ടെടുക്കുന്നതിനിടയില്‍ മറ്റൊരു കാറിലിടിച്ച് രണ്ടു കാറുകള്‍ക്ക് കേടും പറ്റി. ഒന്നാം പാപ്പാന്‍ സ്ഥലത്തെത്തി ആനയെ തളച്ചതോടെയാണ് നാട്ടുകാർക്ക്‌ സമാധാനമായത്‌.
 
പ്രധാന വാർത്തകൾ
 Top